48 മെഗാപിക്‌സല്‍ ക്യാമറയുമായി നോക്കിയയുടെ മോഡലും എത്തി
നോക്കിയ X71 എന്ന പേരിട്ട മോഡല്‍ തായ്‌വാനില്‍ അവതരിപ്പിച്ചു. ഹോള്‍ പഞ്ച് സെല്‍ഫി ക്യാമറയാണ് ഈ മോഡലിന്റെ മറ്റൊരു പ്രത്യേകത.

48 മെഗാപിക്‌സല്‍ ക്യാമറ ശ്രേണിയിലേക്ക് നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണും. നോക്കിയ X71 എന്ന പേരിട്ട മോഡല്‍ തായ്‌വാനില്‍ അവതരിപ്പിച്ചു. എക്സ് പരമ്പരയില്‍ നിന്നും നോക്കിയയുടെ ആദ്യത്തെ മോഡലാണിത്. ഹോള്‍ പഞ്ച് സെല്‍ഫി ക്യാമറയാണ് ഈ മോഡലിന്റെ മറ്റൊരു പ്രത്യേകത. അതായത് ഫോണിന്റെ ഇടതുഭാഗത്ത് ഡിസ്പ്ലെയില്‍ ദ്വാരം പോലെയായിരിക്കും സെല്‍ഫി ക്യാമറ.
അതോടൊപ്പം ട്രിപ്പിള്‍ ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസര്‍, 3,500 എം.എ.എച്ച് ബാറ്ററി, ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ പൈ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
തായ്‌വാന്‍ വിലയനുസരിച്ച് ഏകദേശം 26,600 രൂപയായിരിക്കും ഇന്ത്യയിലെ വില. ബ്ലാക്ക് കളറില്‍ മാത്രമാണ് ലഭ്യമാവുക. എന്നാല്‍ ഇന്ത്യയില്‍ ഇത് എന്ന് മുതല്‍ ലഭ്യമാവും എന്ന് സൂചിപ്പിക്കുന്നില്ല. 2.5ഡി ഗ്ലാസ് സംരക്ഷണമാണ് ഈ മോഡലിന്റെ ഇരുവശത്തും. ട്രിപ്പിള്‍ ബാക്ക് ക്യാമറക്ക് പിന്നിലായാണ് ഫിംഗര്‍പ്രിന്റ്.

ഫുള്‍ എച്ച്ഡി+ഡിസ്‌പ്ലെ, 6ജിബി റാം+128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ആണ് അടിസ്ഥാന വാരിയന്റ്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാം. 48 മെഗാപിക്‌സലിന്റെ പ്രൈമറി സെന്‍സര്‍(f/1.8 അപേര്‍ച്ചര്‍) 5 മെഗാപിക്‌സലിന്റെ ഡെപ്ത് സെന്‍സര്‍(f/2.4 അപേര്‍ച്ചര്‍) 8 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് സെന്‍സര്‍ എന്നിങ്ങനെയാണ് ട്രിപ്പിള്‍ ക്യാമറ സെറ്റ്അപ്പ്. 16 മെഗാപിക്‌സലിന്റെതാണ് സെല്‍ഫി ക്യാമറ. 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്കറ്റും കമ്പനി നല്‍കുന്നുണ്ട്.
Adjust Story Font
16

