ഭിന്നശേഷിക്കാരായ വോട്ടർമാർക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈൽ ആപ്പ്
വോട്ടർ പട്ടികയിൽ പേര് ചേർക്കാനും മറ്റു പരാതികൾ നൽകാനും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പി.ഡബ്യു.ഡി(പേഴ്സൺ വിത്ത് ഡിസബിലിറ്റീസ് ) ആപ്പ് ഉപകാരപ്രദമാണ്

ഭിന്നശേഷിക്കാരായ വോട്ടർമാരുടെ സഹായത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മൊബൈൽ ആപ്പ് വികസിപ്പിച്ചു. ഇതിലൂടെ ഭിന്നശേഷിക്കാർക്ക് പുതിയ വോട്ടറായി രജിസ്റ്റർ ചെയ്യാം. കൂടാതെ നിലവിലുള്ള വോട്ടർക്ക് പി.ഡബ്യു.ഡി (പേഴ്സൺ വിത്ത് ഡിസബിലിറ്റീസ്) ആയും രജിസ്റ്റർ ചെയ്യാം.

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ പ്രവർത്തിക്കുന്ന ഈ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയാം. മാത്രമല്ല ഇ ആപ്പിലൂടെ നൽകുന്ന പരാതികൾ ബി.എൽ.ഓ നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതാണ്. വോട്ടു ചെയ്യുന്നതിനായി വീൽചെയറിന്റെ സ്വകാര്യവും ഇ ആപ്പിലൂടെ ആവശ്യപ്പെടാവുന്നതാണ്.
Adjust Story Font
16
