വിലകുറച്ച ‘നോക്കിയ 1’ 3999 രൂപക്ക്
ഏറ്റവും വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഗോ സ്മാര്‍ട്ട് ഫോണായി മാറി നോക്കിയ 1

ആന്‍ഡ്രോയ്ഡ് ഗോ പ്ലാറ്റ്ഫോമില്‍ നോക്കിയ അവതരിപ്പിച്ച നോക്കിയ 1 വില കുറച്ചു. കഴിഞ്ഞ വര്‍ഷം 5499 രൂപയ്ക്ക് വിപണിയിലെത്തിയ ഫോണ്‍ ഇപ്പോള്‍ 3999 രൂപയ്ക്ക് ലഭ്യമാണ്.
എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണ്‍ എന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ട നോക്കിയ 1 പ്രധാനമായും വെല്ലുവിളി നേരിട്ടത് 4499 രൂപയ്ക്ക് കഴിഞ്ഞ മാസം വിപണിയിലെത്തിയ റെഡ്മി ഗോയില്‍ നിന്നാണ്. വിലകുറച്ചതോടെ ഇപ്പോള്‍ ഏറ്റവും വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഗോ സ്മാര്‍ട്ട് ഫോണ്‍ ആയിരിക്കുകയാണ് നോക്കിയ 1.
1.1 GHz ക്വാഡ് കോര്‍ മീഡിയാടെക്ക് MT6737M പ്രോസസ്സറാണ് ഉപയോഗിക്കുന്നത്. 480*845 റെസല്യൂഷന്‍ ഉള്ള 4.5 ഇഞ്ച് IPS LCD ടച്ച് സ്ക്രീനും 1 GB റാമും 8 GB ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. ഇന്റേണല്‍ സ്റ്റോറേജ് 128 GB വരെ വര്‍ധിപ്പിക്കാം. LED ഫ്ലാഷോടുകൂടിയ 5 MP ബാക്ക് ക്യാമറയും 2 MP ഫ്രണ്ട് ക്യാമറയും 2150 mAh ബാറ്ററിയുമുണ്ട്. 4 G സപ്പോര്‍ട്ട് ചെയ്യുന്ന നോക്കിയ 1 ന്റെ മുഖ്യ ആകര്‍ഷണം ഇപ്പോഴുള്ള ഈ വിലക്കുറവാണ്.
Adjust Story Font
16

