വാട്സാപ് ഡാര്‍ക്ക് മോഡ് ഇനി ആന്‍ഡ്രായിഡിലും ലഭ്യം
കഴിഞ്ഞവര്‍ഷം മുതലാണ് ഡാര്‍ക്ക് മോഡ് ഫീച്ചറുമായി വാട്സാപ് എത്തുന്നുവെന്ന വിവരം വെളിപ്പെടുത്തിയത്.

ആപ്പിള്‍ ഫോണില്‍ മാത്രം ലഭ്യമായിരുന്ന വാട്സാപ് ഡാര്‍ക്ക് മോഡ് ഓപ്ഷന്‍ ആന്‍ഡ്രായിഡ് ഫോണിലേക്കും. ആന്‍ഡ്രായിഡ് ബീറ്റയുടെ 2.19.82 ലാണ് ഡാര്‍ക്ക് മോഡ് ലഭ്യമാകുന്നത്. സെറ്റിങ്സില്‍ മാത്രമാണ് നേരത്തെ ഡാര്‍ക്ക് മോഡ് ലഭ്യമായിരുന്നത്, എന്നാലിത് നോട്ടിഫിക്കേഷനിലും ഡാറ്റ, ചാറ്റ്, അക്കൗണ്ട് സെറ്റിങ്സിലും ലഭ്യമാകുന്ന സ്ക്രീന്‍ ഫോട്ടുകളാണ് പുറത്തു വിട്ടിരിക്കുന്നത്.
നിലവില്‍ ഈ ഫീച്ചറിന്റെ നിര്‍മ്മാണത്തിലാണെന്നും വൈകാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. ഫോര്‍വേര്‍ഡിങ് ഓപ്ഷനിലും പുതുക്കിപ്പണിയാന്‍ തീരുമാനിച്ചതായി അറിച്ചു. കഴിഞ്ഞവര്‍ഷം മുതലാണ് ഡാര്‍ക്ക് മോഡ് ഫീച്ചറുമായി വാട്സാപ് എത്തുന്നുവെന്ന വിവരം വെളിപ്പെടുത്തിയത്. ഇത് കൂടാതെ ‘ഫോര്‍വേഡിങ് ഇന്‍ഫോ’, ‘ ഫ്രീക്വന്‍റലി ഫോര്‍വേഡഡ്’ എന്നീ ഫീച്ചറുകളും പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡാര്‍ക്ക് മോഡ്, ഡിസ്പ്ലെ മുഴുവനായും കറുത്ത പ്രതലമാക്കി തീര്‍ക്കുന്നു. ഉപഭോക്താവിന്റെ കണ്ണിന് ഇത് കുടുതല്‍ നിര്‍ദോഷകരമാണ്. യൂട്യൂബ്, ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയ പ്രധാന ആപ്ലിക്കേഷനുകളിലെല്ലാം ഡാര്‍ക്ക് മോഡ് ലഭ്യമാണ്. വാട്സാപ്പിന്റെ മാതൃ കമ്പനിയായ ഫേസ്ബുക്ക് അതിന്റെ മെസെന്‍ജര്‍ ആപ്പിന് ഡാര്‍ക്ക് മോഡ് കൊണ്ടുവന്നിരുന്നു.
Adjust Story Font
16

