Quantcast

ലോകം ‘മാപ്പിലാക്കാന്‍’ ഫേസ്ബുക്ക് ഒരുങ്ങുന്നു

ലോക ജനസംഖ്യയാകെ ഉള്‍ക്കൊള്ളിച്ച് ഭൂപടം തയ്യാറാക്കാന്‍ ഫേസ് ബുക്ക് രംഗത്ത് 

MediaOne Logo
ലോകം ‘മാപ്പിലാക്കാന്‍’ ഫേസ്ബുക്ക് ഒരുങ്ങുന്നു
X

നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുടെ സഹായത്താല്‍ ലോകം മുഴുവന്‍‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും കൃത്യതയുള്ള മാപ്പ്(map) നിര്‍മ്മിക്കാനൊരുങ്ങി ഫേസ് ബുക്ക്. 2016 ല്‍ 22 രാജ്യങ്ങളുടെ ജനസംഖ്യാ മാപ്പ് ഫേസ്ബുക്ക് നിര്‍മ്മിച്ചിരുന്നു.

ലോക ജനസംഖ്യയെ ഉള്‍ക്കൊള്ളിക്കുവാനായ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടില്‍ ഇപ്പോള്‍ തന്നെ ആഫ്രിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളും ചേര്‍ത്തു കഴിഞ്ഞു എന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. പ്രോജക്ട് പൂര്‍ത്തിയായാല്‍ മനുഷ്യാവകാശ സംഘടനകള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും മറ്റും എത്തിച്ചേരാന്‍ പ്രയാസമുള്ള പ്രദേശങ്ങളില്‍ പോലും വളരെ പെട്ടെന്ന് എത്തിച്ചേരാന്‍ സാധിക്കും, മാത്രമല്ല സൗജന്യമായി ലഭ്യമാകുന്ന ഈ സേവനം ഫേസ്ബുക്ക് ഗുണഭോക്താക്കള്‍ക്കും ഉപകാരപ്രദമായിരിക്കും എന്ന് ബ്ലോഗ് പോസ്റ്റിലൂടെ ഫേസ്ബുക്ക് വ്യക്തമാക്കി.

കൊളംബിയ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഇന്റർനാഷണൽ എർത്ത് സയൻസ് ഇൻഫർമേഷൻ നെറ്റ് വർക്കിലെ (സിഐസിഐൻ) ഗവേഷകരുടെ സഹായത്തോടെ മുന്‍പുള്ളതിലും കൂടുതല്‍ കൃത്യതയോടെ ആഫ്രിക്കന്‍ ഭൂഖണ്ഡം ചിത്രീകരിക്കുവാന്‍ സാധിച്ചു എന്നും ഫേസ്ബുക്ക് പറയുന്നു. പുതിയ ആശയം സാധ്യമാകുന്നതോടെ ഫേസ് ബുക്കിന് തങ്ങളുടെ ഗുണഭോക്താക്കള്‍ ലോകത്ത് എവിടെയാണെങ്കിലും കൃത്യമായി അറിയാന്‍ ‍സാധിക്കും. ഇത് കമ്പനിക്ക് കൂടുതല്‍ ഗുണം ചെയ്യാനാണ് സാധ്യത.

TAGS :
Next Story