ഉപകാരപ്പെടും വാട്‌സ്ആപ്പിലെ ഈ പുതിയ പ്രത്യേകതകള്‍
നേരത്തെ ഓഡിയോ ഫയലില്‍ നിന്ന് ഒരൊറ്റ സന്ദേശം മാത്രമെ അയക്കാന്‍ കഴിയുമായിരുന്നുള്ളൂ.

അടിക്കടി മാറ്റങ്ങള്‍ കൊണ്ടുവരുന്ന ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ പുതിയൊരു ഫീച്ചര്‍ കൂടി. വാട്‌സ്ആപ്പിന്റെ ശബ്ദ സന്ദേശത്തിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുന്നത്. ‘ഓഡിയോ പിക്കര്‍’ എന്ന പുതിയ ഫീച്ചറില്‍ ഒരെ സമയം 30 ഓഡിയോ സന്ദേശങ്ങള്‍ വരെ അയക്കാം എന്നതാണ്. നേരത്തെ ഓഡിയോ ഫയലില്‍ നിന്ന് ഒരൊറ്റ സന്ദേശം മാത്രമെ അയക്കാന്‍ കഴിയുമായിരുന്നുള്ളൂ.

വാട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പായ 2.19.89 ലാണ് ഈ പ്രത്യേകതയുള്ളതെന്ന് റിപ്പോര്‍ട്ട്. ഇതില്‍ തന്നെ നാം ചെയ്യുന്ന ഓഡിയോ സന്ദേശം അയക്കുന്നതിന് മുമ്പ് കേള്‍ക്കാനുള്ള സൗകര്യവും(ഓഡിയോ പ്രിവ്യു) ഉണ്ടാവും. നിലവില്‍ സന്ദേശം അയച്ചുകഴിഞ്ഞാല്‍ മാത്രമെ അത് കേള്‍ക്കുവാനുള്ള സൗകര്യമുണ്ടായിരുന്നുള്ളൂ. ഈ രണ്ട് പ്രത്യേകതകളും അവതരിപ്പിക്കാനൊരുങ്ങുന്നു എന്ന് ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ടുകളു ണ്ടായിരുന്നു. അതാണിപ്പോള്‍ ബീറ്റ പതിപ്പില്‍ എത്തിയിരിക്കുന്നത്.
അതേസമയം ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് ഫോര്‍വേഡഡ് മെസേജുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കഴിയുന്ന പ്രത്യേകതയാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാനിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ തടയുന്നതിന്‍റെ ഭാഗമായാണ് വാട്സ്ആപ്പില്‍ ഫോര്‍വേഡഡ് എന്ന ഡിസ്ക്രിപ്ഷന്‍ മെസേജുകള്‍ക്ക് മുകളില്‍ കൊണ്ടുവന്നത്. ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് എന്നിവയാണ് ഡിസ്ക്രിപ്ഷന്‍
Adjust Story Font
16

