Quantcast

പരേതന് ഹാപ്പി ബര്‍ത്ത്ഡേ ആശംസിക്കാന്‍ ഇനി ഫേസ്ബുക്ക് പറയില്ല; നോട്ടിഫിക്കേഷനുകളില്‍ മാറ്റം വരുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെയാണ് ‘മരിച്ചവരുടെ പ്രൊഫൈലുകള്‍’ കണ്ടെത്തുന്നത്.

MediaOne Logo

Web Desk

  • Published:

    12 April 2019 12:45 PM IST

പരേതന് ഹാപ്പി ബര്‍ത്ത്ഡേ ആശംസിക്കാന്‍ ഇനി ഫേസ്ബുക്ക് പറയില്ല; നോട്ടിഫിക്കേഷനുകളില്‍ മാറ്റം വരുന്നു
X

പലപ്പോഴും മരിച്ചു പോയ ആളുകള്‍ക്ക് പിറന്നാള്‍ ആശംസ അയക്കുവെന്നും, ഹായ് പറയൂ എന്നുമൊക്കെയുള്ള സന്ദേശങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും നോട്ടിഫിക്കേഷനുകളായി വരാറുണ്ട്. ഇത് തികച്ചും വേദനാജനകമാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായം തേടിയിരിക്കുകയാണ് ഫേസ്ബുക്ക്. ഇതിലൂടെ ഇനി മുതല്‍ നോട്ടിഫിക്കേഷനുകളില്‍ മാറ്റം വരുമെന്ന് ഫേസ്ബുക്ക് അറിയിക്കുന്നു.

കുടുംബാംഗങ്ങൾ, കുടുംബാംഗങ്ങളുടെ സന്തുഷ്ടസ്മരണകൾ എന്നിവ സൂക്ഷിക്കാൻ ശ്രദ്ധേയമായ ഒരു ഉപകരണമായി ഫേസ്ബുക്ക് ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും ഫേസ്ബുക്കിലെ ചില അറിയിപ്പുകൾ വ്യക്തിപരമായ നഷ്ടത്തിനെ ഓർമപ്പെടുത്തുന്നു. ഇത് എങ്ങനെ പരിഹരിക്കാം എന്ന ഗവേഷണത്തിലായിരുന്നു കമ്പനി. ഇതേത്തുടര്‍ന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ 'പരേതന്‍മാരുടെ പ്രൊഫൈലുകള്‍' കണ്ടെത്താനും അവയില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ മറ്റുള്ളവര്‍ക്ക് പോകാതിരിക്കുന്നതിനും മാര്‍ഗ്ഗം കണ്ടെത്തിയത്.

ഒരാള്‍ മരിച്ചു പോയാല്‍ ആ അക്കൗണ്ട് 'ഓര്‍മ്മ' യായി സൂക്ഷിക്കുന്നതിനുള്ള നടപടിയും ഫേസ്ബുക്ക് കര്‍ശനമാക്കിയിട്ടുണ്ട്. മുമ്പ് ചരമക്കുറിപ്പ് അയച്ചു കൊടുത്താല്‍ മതിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അടുത്ത സുഹൃത്തിനോ, കുടുംബാംഗത്തിനോ മാത്രമേ ആ അവകാശമുള്ളൂ.

TAGS :
Next Story