റെക്കോര്‍ഡ് വില്‍പ്പനയുമായി റെഡ്മി നോട്ട് 7 ശ്രേണി
വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ പത്ത് ലക്ഷം വില്‍പ്പനയുമായി റെഡ്മി നോട്ട് 7, നോട്ട് 7 പ്രോ ഫോണുകള്‍.

റെഡ്മി പുതുതായി അവതരിപ്പിച്ച ബജറ്റ് ഫോണുകളായ നോട്ട് 7, നോട്ട് 7 പ്രോ എന്നിവ വിപണിയിലെത്തി ഒരു മാസം തികഞ്ഞിരിക്കുകയാണ്. ഇതിനോടകം തന്നെ വിപണിയില്‍ തരംഗമായിരിക്കുകയാണ് നോട്ട് 7 സീരീസിലെ പുതിയ ഈ ഫോണുകള്‍. പത്ത് ലക്ഷം ഫോണുകളാണ് ഈ കാലയളവില്‍ ഇന്ത്യയില്‍ വിറ്റുപോയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് റെഡ്മി ഔദ്യോഗികമായി പുറത്തുവിട്ടു.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രിയമായി മാറിയ ഈ രണ്ട് മോഡലുകളുടെയും വില്‍പ്പനക്കണക്ക് 10 ലക്ഷമായെന്ന വിവരമാണ് റെഡ്മി പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഫെബ്രുവരി അവസാന വാരം വില്‍പ്പനക്കെത്തിയ ഇരു മോഡലുകളും സെക്കന്‍റുകള്‍ക്കുള്ളില്‍ തന്നെ വിറ്റുപോയിരുന്നു. ഇന്ത്യയില്‍ ആവശ്യക്കാരേറെയായതിനാല്‍ റെഡ്മി നോട്ട് 7 മോഡലുകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 29 വരെയുള്ള കണക്ക് പ്രകാരം ആഗോളതലത്തില്‍ 40 ലക്ഷം ഫോണുകള്‍ വിറ്റഴിഞ്ഞു എന്ന് റെഡ്മി അവകാശപ്പെടുന്നു. നോട്ട് 7 പ്രോയുടെ നാല് ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലിന് 13,999 രൂപയാണ് അടിസ്ഥാന വില.
Adjust Story Font
16

