പതിനായിരത്തിന് താഴെ ലഭ്യമാകുന്ന മികച്ച അഞ്ച് സ്മാര്‍ട്ട്ഫോണുകള്‍
വിപണിയില്‍ താരങ്ങളായി 10000 ന് താഴെ മികച്ച ക്യാമറ സ്മാര്‍ട്ട്ഫോണുകള്‍.

ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് കുടുതല്‍ ഉപഭോക്താക്കള്‍ കൂടിവരുന്ന കാലമാണിത്. പുതുതലമുറയിലെ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നത് ഫോണിന്റെ ക്യാമറയും ഫീച്ചറുകളും നോക്കിയാണ്. അതുക്കൊണ്ട് തന്നെ ഇത്തരം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന അഞ്ച് മികച്ച സ്മാര്‍ട്ട്ഫോണുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.
റിയല്‍മി 3 (8999 രൂപ)
‘റിയല്‍മി 3’ മൂന്നാഴ്ച്ച ക്കൊണ്ട് 5 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. ഡ്യൂ ഡ്രോപ്പ് ഡിസൈനോടുകൂടിയുള്ള 62 ഇഞ്ച് ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ, മീഡിയാ ടെക് ഹീലിയോ പി 70 പ്രൊസസര്‍, 4230 എംഎഎച്ച് ബാറ്ററി, 3ഡി യുനിബോഡി ഡിസൈന്‍, ഗ്രേഡിയന്റ് നിറങ്ങള്‍ എന്നിവയാണ് റിയല്‍മി 3യുടെ സവിശേഷതകള്‍. 13 എംപി + 2എംപി റിയര്‍ ക്യാമറയില്‍ നൈറ്റ് സ്‌കേപ്പ്, ക്രോമ ബൂസ്റ്റ് മോഡുകള്‍ ലഭ്യമാണ്. 3 ജിബി റാം + 32 ജിബി സ്‌റ്റോറേജ്, 4ജിബി റാം+ 64 ജിബി സ്‌റ്റോറേജ് പതിപ്പുകളാണ് ഫോണിനുള്ളത്.

റെഡ്മി നോട്ട് 7 (9999 രൂപ)
വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനപ്രിയമായി മാറിയ സ്മാട്ട്ഫോണുകളില്‍ ഒന്നാണ് ഷവോമിയുടെ റെഡ്മി നോട്ട് 7. ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണിതിന്. സെല്‍ഫിക്ക് വേണ്ടി 13 മെഗാപിക്‌സലിന്റെ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. നിരവധി എ.ഐ ഫീച്ചറുകള്‍ സെല്‍ഫി ക്യാമറയിലുണ്ടാവും. 12+2 മെഗാപിക്‌സലിന്റെ ബാക്ക് ക്യാമറയാണുള്ളത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍.ടി.പി.എസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1080 x 2340 പിക്‌സല്‍ റസലൂഷനിലുള്ള ഡിസ്‌പ്ലേക്ക് വാട്ടര്‍ഡ്രോപ്പ് നോച്ച് നല്‍കിയിരിക്കുന്നു. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്.

നോക്കിയ 5.1 പ്ലസ് (9999 രൂപ)
നോക്കിയയുടെ തിരിച്ചുവരവിനു ശേഷം മിഡ് റേഞ്ച് ഫോണുകളില്‍ കമ്പനി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്ന ഫോണാണ് നോക്കിയ 5.1 പ്ലസ്. 5.86 ഇഞ്ച് എച്ച്.ഡി പ്ലസ് നോച്ചോടുകൂടിയ ഡിസ്പ്ല, 2.5 ഡി ഗ്ലാസ് ബാക്ക്, മീഡിയ ടെക്ക് ഹീലിയോ പി 60 പ്രോസസറോടുകൂടിയ 3 ജിബി റാം 32 ജിബി സ്റ്റോറേജുള്ള മോഡലാണ് നോക്കിയ 5.1 പ്ലസ്. പിന്നില്‍ 13+5എം.പി ഡ്യുവല്‍ ക്യാമറയും 8എം.പി സെല്‍ഫി ക്യാമറയുമാണ് ഫോണിന്റെ പ്രത്യേകത.

മോട്ടോ ജി6 ( 9538 രൂപ)
ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ മോട്ടോ ജി6 ബ്രസീലിലാണ് ആദ്യം പുറത്തിറങ്ങിയത്. ഫാസ്റ്റ് ചാര്‍ജിങ് ടെക്ക്നോളജിയും പ്രീമിയം ഗ്ലാസ് ഡിസൈനും ഇതിന്റെ പ്രത്യേകതയൈാണ്. 3 ജി.ബി റാം, 32 ജി ബി വെരിയന്റ് ഒരു മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണാണ്. ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനോടുകൂടിയ 5.7 ഇഞ്ച് ഡിസ്പ്ലെയും സ്പ്ലാഷ് പ്രൂഫ് ടെക്ക്നോളജിയുമുണ്ട്. സ്നാപ് ഡ്രാഗണ്‍ 450 ആണ് പ്രോസസര്‍. 12 എം.പി പ്രൈമറി ക്യാമറയും 5 എം.പി ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെട്ട ബാക്ക് ക്യാമറ തരക്കെടില്ലാത്തതാണ്.
എല്‍.ജി ക്യു6 (8990 രൂപ)
വിപണിയില്‍ വളരെ മുമ്പ് തന്നെ അവതരിപ്പിക്കപ്പെട്ട എല്‍.ജി ക്യു6 പ്രീമിയം മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണാണ്. 2017ല്‍ അവതരിപിക്കപ്പെട്ട മോഡലിന് 13 എം.പി പ്രൈമറി ക്യാമറയും 5 എം.പി സെല്‍ഫി ക്യാമറയുമാണുള്ളത്. ഡ്യുവല്‍ ക്യാമറയുടെ അഭാവം ഒരു പോരായ്മയാണ്.

Adjust Story Font
16
