നോക്കിയ 7.1 മോഡലിന്റെ വില ഇന്ത്യയില്‍ കുറച്ചു
നോക്കിയയുടെ 7.1 എന്ന മോഡലിന് ഇന്ത്യയില്‍ വില കുറച്ചു. കഴിഞ്ഞ നവംബറിലാണ് ഈ മോഡല്‍ ഇന്ത്യയില്‍ അവതരിച്ചത്.

നോക്കിയയുടെ 7.1 എന്ന മോഡലിന് ഇന്ത്യയില്‍ വില കുറച്ചു. കഴിഞ്ഞ നവംബറിലാണ് ഈ മോഡല്‍ ഇന്ത്യയില്‍ അവതരിച്ചത്. 19,999 രൂപയായിരുന്നു ആ സമയത്തെ വില. എന്നാല്‍ നോക്കിയയുടെ ഇ-ഷോപ്പില്‍ 17,999 രൂപയാണ് പുതിയ വില. അതായത് 2000 രൂപയുടെ കുറവാണ് ഈ മോഡലിന് വരുത്തിയിരിക്കുന്നത്.പുതിയ വില ഫ്ളിപ്കാ ര്‍ട്ടിലും രേഖപ്പെടുത്തി. 19:9 പ്യൂര്‍ ഡിസ്‌പ്ലെയും ഒപ്പം എച്ച്ഡിആര്‍ പിന്തുണയും. സ്‌നാപ്ഡ്രാഗണ്‍ 636ആണ് പ്രൊസസര്‍, ഇരട്ടപിന്‍ക്യാറ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.
മെറ്റലും (6000 സീരിസ് അലൂമിനം) ഗ്ലാസും ഒരുമിപ്പിച്ചാണ് ഫോൺ നിർമിച്ചിരിക്കുന്നത്. സൈസ് (ZEISS) കമ്പനിയുടെ ലെന്‍സാണ് ക്യാമറയ്ക്ക് എന്നതും മാറ്റു വര്‍ദ്ധിപ്പിക്കുന്നു. ഇരട്ട പിന്‍ക്യാമറാ സിസ്റ്റത്തിലെ പ്രധാന ക്യാമറ 12എം.പി (f/1.8) റെസലൂഷനുള്ളതാണ്. കൂട്ടത്തിലുള്ള 5എം.പി സെന്‍സര്‍ മോണോക്രോം ആണ്. ഇത് എടുക്കുന്ന ചിത്രങ്ങളുടെ മികവു വര്‍ദ്ധിപ്പിച്ചേക്കാം. മുന്‍ ക്യാമറയുടെ റെസലൂഷന്‍ 8എം.പിയാണ്. നോക്കിയ 7.1 എത്തുന്നത് 3060എം.എ.എച്ച് ബാറ്ററിയുമായാണ്. ഫാസ്റ്റ് ചാര്‍ജിങ് സാധ്യമാണ്.
Adjust Story Font
16

