ഡ്രൈവര്‍മാരോട് സെല്‍ഫിയെടുക്കാനാവശ്യപ്പെട്ട് ആമസോണ്‍
ഫേഷ്യല്‍ എക്‌സ്പ്രഷന്‍ വിദ്യകളുപയോഗിച്ച് ഡ്രൈവര്‍മാരെ തിരിച്ചറിയുന്നതിനാണ് ഈ തന്ത്രം

സുന്ദര നിമിഷങ്ങള്‍ സെല്‍ഫിയാക്കുകയെന്നത് ട്രെന്റായിരിക്കുന്ന കാലത്ത് ഒരു പ്രമുഖ കമ്പനി അതിന്റെ സുഖമമായ നടത്തിപ്പിന് സെല്‍ഫിയെ ആശ്രയിക്കുന്നു. വ്യാപാരം സുതാര്യമാക്കുന്നതിനാണ് ആമസോണ്‍ ഇപ്പോള്‍ ഡെലിവറി ഡ്രൈവര്‍മാരോട് സെല്‍ഫിയെടുക്കാന്‍ ആവശ്യമുന്നയിക്കുന്നെന്ന് ദി വെര്‍ജ് ന്റെ റിപ്പോര്‍ട്ട്. ഫേഷ്യല്‍ എക്‌സ്പ്രഷന്‍ വിദ്യകളുപയോഗിച്ച് ഡ്രൈവര്‍മാരെ തിരിച്ചറിയുന്നതിനാണ് ഈ തന്ത്രം.
യാത്ര തുടങ്ങുന്നതിന് മുമ്പ് സെല്‍ഫിയെടുക്കണമെന്ന നിര്‍ദേശം ആമസോണ്‍ ഫ്‌ലക്‌സ് ആപ്പിലൂടെ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. വാഹനസവാരിക്കിടെ സെല്‍ഫിയെടുക്കരുതെന്നും ആമസോണ്‍ നിഷ്‌ക്കര്‍ഷിക്കുന്നു. ഒരു അക്കൗണ്ട് പലര്‍ക്ക് ഉപയോഗിക്കാമെന്ന സാധ്യത ഇതോടെ ഇല്ലാതാവുന്നു. ആമസോണിന്റെ പേരില്‍ ഉപഭോക്താക്കളിലേക്കെത്താന്‍ ശ്രമിക്കുന്നവരെ ഇതിലൂടെ തടയാന്‍ കഴിയും.
എന്നാല്‍ ഇത് എത്രത്തോളം ഫലവത്താവുമെന്നതില്‍ സംശയം നിലനില്‍ക്കുന്നു. കള്ളന്മാര്‍ക്കും ഈ സെല്‍ഫി ടെസ്റ്റ് അനായാസമായി പാസാവാന്‍ കഴിയും. സെല്‍ഫി ടെസ്റ്റ് തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ ഡ്രൈവര്‍മാരുടെയും തിരിച്ചറിയല്‍ രേഖകള്‍ ശേഖരിക്കാനുള്ള നീക്കങ്ങളും ആമസോണ്‍ നടത്തിയിരുന്നു. 2016 ല്‍ ഊബറും ഇത്തരത്തിലൊരു സെല്‍ഫി ടെസ്റ്റ് നടത്തിയിരുന്നു. ഊബറിന്‍റെ സെല്‍ഫി ടെസ്റ്റാണ് ആമസോണിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്. മതിയായ വിവരങ്ങള്‍ നല്‍കാതെ കമ്പനിയില്‍ ചേരുന്നവരെ കുടുക്കിലാക്കാനാണ് സെല്‍ഫി ടെസ്റ്റ് ഉപയോഗിച്ചിരുന്നത്.
Adjust Story Font
16

