പുതിയ സുരക്ഷാ സംവിധാനവുമായി വാട്സ്ആപ്പ്
പുതിയൊരു സംവിധാനം പരിചയപ്പെടുത്തുകയാണ് പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ വാട്സ്ആപ്പ്.

വാട‌്സ്‍ആപ്പിനെ ഏറെ ശ്രദ്ധേയമാക്കുന്ന കാര്യങ്ങളിൽ ഒന്നാണ് തുടർച്ചയായി കൊണ്ടുവരുന്ന പുതിയ അപ്ഡേറ്റുകളും സവിശേഷതകളും. ആയിരക്കണക്കിന് വ്യാജ വാര്‍ത്തകളാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ദിവസവും പ്രചരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിന് തടയിടാനായി പുതിയൊരു സംവിധാനം പരിചയപ്പെടുത്തുകയാണ് പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ വാട്സ്ആപ്പ്.
ये à¤à¥€ पà¥�ें- വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വാട്സ് ആപിനോട് കേന്ദ്രസര്‍ക്കാര്‍
ये à¤à¥€ पà¥�ें- വാര്‍ത്തയിലെ വസ്തുതയറിയാന്‍ പുതിയ സംവിധാനവുമായി വാട്സാപ്പ്
വാട്‌സാപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ് ഈ പുതിയ മാറ്റം വന്നിരിക്കുന്നത്. വാബീറ്റ ഇന്‍ഫോയാണ് ഈ വിവരം അറിയിച്ചത്. ഉപഭോക്താക്കള്‍ക്ക് വാട‌്സ്‍ആപ് മെസേജുകളുടെ സ്ക്രീൻഷോട്ട് എടുക്കുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ഇല്ലാതെയാക്കുന്നത്. ഫിംഗര്‍ പ്രിന്റ് വെരിഫിേക്കേഷൻ ഓൺ ആക്കിയാല്‍ പിന്നെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ വാട‌്സ്‍ആപ്പ് മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാൻ സാധിക്കില്ല.
പുതുതായി വരാന്നിരിക്കുന്നത് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ചുള്ള വാട‌്സ്‍ആപ് വെരിഫിക്കേഷൻ സംവിധാനമാണ‌്. അതുമാത്രമല്ല ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടുകൂടി വാട‌്സ്‍ആപ്പ് മെസേജുകൾ സ്‌ക്രീൻ ഷോട്ട് ചെയ്യുന്നത് തടയാൻ സാധിക്കും.
ഇതിനോടൊപ്പം അനിമേറ്റ‌് സ്റ്റിക്കറുകളും പുതിയ സവിശേഷതയായി വാട‌്സ്‍ആപ്പ് അവതരിപ്പിച്ചിട്ടുണ്ട‌്. ജിഫ‌് സ്റ്റിക്കറുകളിൽ വ്യത്യസ്തമായാണ‌് പുതിയ അനിമേറ്റ‌് സ്റ്റിക്കറുകൾ എന്നാണ‌് വാട‌്സാപ്പിന്റെ അവകാശവാദം. ഇതിന്റെ പുതിയ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്.
Adjust Story Font
16

