പോകോ എഫ് വണ്‍(6ജിബി+128ജിബി സ്റ്റോറേജ്)വില കുറച്ചു
സാധാരണ ഷവോമി ഫോണുകളെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും മികച്ച പ്രത്യേകതകള്‍ കൊണ്ട് പോകോ ഇപ്പോഴും വിപണിയില്‍ താരമാണ്.

ഷവോമിയുടെ സഹസംരംഭമായ പോകോ ആവശ്യക്കാര്‍ ഏറെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളിലൊന്നാണ്. സാധാരണ ഷവോമി ഫോണുകളെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും മികച്ച പ്രത്യേകതകള്‍ കൊണ്ട് പോകോ ഇപ്പോഴും വിപണിയില്‍ താരമാണ്.
ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പോകോ എഫ്1 മോഡലിന്റെ വില ഇന്ത്യയില്‍ വീണ്ടും കുറച്ചിരിക്കുന്നു. 6ജിബി റാം+128ജിബി സ്റ്റോറേജ് വാരിയന്റിന് 20,999 രൂപയാണ് പുതിയ വില. എം.ഐ കോം, ഫ്ളിപ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിലക്കുറവില്‍ സ്വന്തമാക്കാം. രണ്ടായിരം രൂപയാണ് കുറവ്. അതേസമയം പോകോ എഫ് വണ്‍ മോഡലിന്റെ മറ്റു വാരിയന്റുകള്‍ക്ക് വിലയില്‍ മാറ്റമില്ല.

കഴിഞ്ഞ ആഗസ്റ്റിലാണ് പോകോ എഫ് വണ്‍ മോഡല്‍ ഇന്ത്യയില്‍ അവതരിച്ചത്. അതിന് ശേഷം ഇത് രണ്ടാം തവണയാണ് ഈ മോഡലിന്റെ വില കുറക്കുന്നത്. ഡ്യുവല്‍ ക്യാമറ സെറ്റ്അപ്, വൈഡ് നോച്ച്, സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍, 4,000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് പ്രത്യേകതകള്‍. 6ജിബി+64 ജിബി, 8ജിബി+256 ജിബി എന്നിവയാണ് പോകോ എഫ് വണിന്റെ മറ്റു വാരിയന്റുകള്‍.
Adjust Story Font
16

