പോപ് അപ് സെല്‍ഫി ക്യാമറയുമായി അസ്യൂസിന്റെ സെന്‍ഫോണ്‍ 6
സെന്‍ഫോണിന്റെ 5z എന്ന മോഡലിന്റെ പിന്‍ഗാമിയായാണ് സെന്‍ഫോണ്‍ 6 എത്തുന്നത്.

സെന്‍ഫോണ്‍ സീരീസില്‍ നിന്ന് പുതിയ മോഡലുമായി അസ്യൂസ്. സെന്‍ഫോണ്‍ 6 എന്ന് പേരിട്ട മോഡല്‍ മെയ് 16ന് പുറത്തിറക്കും. താങ്ങാവുന്ന വിലയില്‍ പ്രീമിയര്‍ ഫീച്ചറുകളുമായാണ് സെന്‍ഫോണ്‍ 6 എത്തുന്നത്. സെന്‍ഫോണിന്റെ 5z എന്ന മോഡലിന്റെ പിന്‍ഗാമിയായാണ് സെന്‍ഫോണ്‍ 6 എത്തുന്നത്.
കമ്പനി പുറത്തുവിട്ട ചിത്രം നോക്കുകയാണെങ്കല്‍ നോച്ച് ഡിസ്‌പ്ലെ മോഡലില്‍ കാണുന്നില്ല. പോപ് അപ് സെല്‍ഫി ക്യാമറയായിരിക്കും മോഡലിനെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒപ്പോയുടെ ഫൈന്‍ഡ് x പോലെ ഡ്യുവല്‍ സ്ലൈഡ് ക്യാമറയും പ്രതീക്ഷിക്കാം. ഫോണിന്റെ കൂടുതല്‍ പ്രത്യേകതകള്‍ പുറത്തുവിട്ടിട്ടില്ല.
Embrace the extraordinary revolution. #ZenFone6 #DefyOrdinary
— ASUS (@ASUS) May 2, 2019
Learn more: https://t.co/y3fiATPH71 pic.twitter.com/PeLNUeL20N
Adjust Story Font
16

