പുതിയ ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകളിലെ ക്യാമറ?
12.2 എംപിയുടെ ബാക്ക് ക്യാമറയാണ് ഈ രണ്ട് ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. പിക്‌സല്‍ 3യില്‍ ഉപയോഗിച്ചിരുന്നതും ഇതെ ക്യാമറ തന്നെയായിരുന്നു.

മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലേക്ക് പ്രവേശിക്കുകയാണ് ഗൂഗിളിന്റെ പിക്‌സല്‍. മെയ് ഏഴിന് അവതരിപ്പിച്ച പിക്‌സല്‍ 3എ(Pixel 3a), പിക്‌സല്‍ 3എ എക്‌സ്എല്‍(Pixel 3a XL) എന്നീ രണ്ട് മോഡലുകള്‍ ഈ ഗണത്തിലുള്ളതായിരുന്നു. എന്നാല്‍ ഈ 3 പരമ്പരയിലെ പുതിയ ഫോണുകള്‍ക്ക് ക്യാമറയില്‍ കാര്യമായി മാറ്റങ്ങളില്ലെന്ന തരത്തിലാണ് വിലയിരുത്തലുകള്‍.
12.2 എംപിയുടെ ബാക്ക് ക്യാമറയാണ് ഈ രണ്ട് ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. പിക്‌സല്‍ 3യില്‍ ഉപയോഗിച്ചിരുന്നതും ഇതെ ക്യാമറ തന്നെയായിരുന്നു. എന്നാല്‍ 3എയിലേക്ക് എത്തുമ്പോള്‍ ചിത്രത്തിന്റെ ക്വാളിറ്റിയില്‍ വ്യത്യാസം വരുമെന്നാണ് വാദം. പക്ഷേ ഈ വാദത്തിന് ബലം പോര. കാരണം ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പ്രൊസസറാണ്. പിക്‌സല്‍ 3യിലേത് സ്‌നാപ്ഡ്രാഗന്റെ 845 ആണെങ്കില്‍ പുതിയ മോഡലുകളിലേത് 670 പ്രൊസസര്‍ ആണ്.
845നെ അപേക്ഷിച്ച് കുറവുള്ള 670 പ്രൊസസറില്‍ മികച്ച ക്വാളിറ്റിയില്‍ ചിത്രങ്ങളെടുക്കാനാവുമോ എന്ന് കണ്ടറിയണം. പക്ഷേ സോഫ്റ്റ് വെയറിലെ വിദ്യ ഇതിനെ മറികടക്കുന്നതാണെന്നും പറയുന്നു. അതായത് ഇനി വ്യത്യാസം വരികയാണെങ്കില്‍ തന്നെ ചെറിയ മാറ്റങ്ങളെ പ്രതീക്ഷിക്കേണ്ടതുള്ളൂ. അതേസമയം ചിത്രത്തിന് മികച്ച ക്വാളിറ്റി ലഭിക്കുമോ എന്നുറപ്പില്ലെന്നും ക്യാമറയില്‍ നന്നായി വര്‍ക്ക് ചെയ്തെന്നും ഉപയോക്താക്കളുടെ അഭിപ്രായമാണ് അറിയേണ്ടതെന്നുമാണ് കമ്പനിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍.
പിക്‌സല്‍ 3യെ അപേക്ഷിച്ച്, വില കുറച്ച് പുതിയ മോഡലുകള്‍ എത്തുമ്പോള്‍ ചില വിട്ടുവീഴ്ചകള്‍ ഉണ്ടാകാനിടയുണ്ട്. അത് എന്തിന്റെയൊക്കെ കാര്യത്തിലാവും എന്നെ അറിയേണ്ടതുള്ളൂ. 39,999, 44,999 എന്നിങ്ങനെയാണ് പിക്‌സല്‍ 3എ, പിക്‌സല്‍ എക്‌സ്.എല്‍ എന്നീ മോഡലുകള്‍ക്ക് ഇന്ത്യയിലെ വില. 4ജിബി,6ജിബി റാം വാരിയന്റുകളാണ് ഈ മോഡലിനുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഗൂഗിള്‍ പിക്സല്‍ 3, പിക്സല്‍ 3 XL എന്നീ ഫോണുകള്‍ ഇറക്കിയിരുന്നത്. ഇവയ്ക്ക് അരലക്ഷത്തിന് മുകളിലായിരുന്നു വില.
Adjust Story Font
16

