Quantcast

ശുദ്ധ വായു ശ്വസിപ്പിക്കാന്‍ ‘ഡെയ്സന്‍’ ഇന്ത്യൻ വിപണിയിലേക്ക് 

കഴിഞ്ഞ ദിവസം സിങ്കപ്പൂരിൽ നടന്ന ചടങ്ങിലാണ് കമ്പനി ‘പ്യുവർ കൂൾ മി’ എന്ന പേരിൽ ചെറിയ തരം എയർ പ്യൂരിഫയർ പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Published:

    10 May 2019 10:20 PM IST

ശുദ്ധ വായു ശ്വസിപ്പിക്കാന്‍ ‘ഡെയ്സന്‍’ ഇന്ത്യൻ വിപണിയിലേക്ക് 
X

വായു മലിനീകരണം ഇന്ന് രാജ്യത്ത് അടക്കം പറയുന്ന ഒരു കാര്യമേ അല്ലാതായി മാറിയിരിക്കുന്നു. ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ കൂട്ടത്തിൽ തലസ്ഥാന നഗരി ഡൽഹിയുൾപ്പടെ പലതും റാങ്കിങ് പട്ടികയിൽ തലപ്പത്ത് പതിവായി സ്ഥാനം പിടിക്കുന്നുണ്ട്. ഇതിലെ വിപണി മുന്നിൽ കണ്ട് ഇന്ത്യയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ് ബ്രിട്ടീഷ് ടെക് കമ്പനിയായ ഡയ്സൻ.

ഡെയ്സന്റെ പേഴ്സനൽ എയർ പ്യൂരിഫയറാണ് ഇന്ത്യയിലേക്ക് പ്രവേശിക്കാനിരിക്കുന്നത്. മലിനീകരണ പട്ടികയിൽ തുടർച്ചയായ വർഷങ്ങളിൽ ഇന്ത്യൻ നഗരങ്ങൾ സ്ഥാനം പിടിച്ചതോടെയാണ് കമ്പനിയുടെ ശ്രദ്ധ ഇന്ത്യൻ വിപണിയിലേക്ക് കേന്ദ്രീകരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പേ ഡെയ്സൻ കമ്പനി വലിയ തരത്തിലുള്ള എയർ പ്യൂരിഫയർ പുറത്തിറക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സിങ്കപ്പൂരിൽ നടന്ന ചടങ്ങിലാണ് കമ്പനി ‘പ്യുവർ കൂൾ മി’ എന്ന പേരിൽ സ്വകാര്യ ഇടങ്ങൾക്ക് ആവശ്യമായ ചെറിയ തരം എയർ പ്യൂരിഫയർ പുറത്തിറക്കിയത്. ഒരു കെെ വലിപ്പത്തിലുള്ള കമ്പനിയുടെ പ്യുവർ കൂൾ മി, ഫിൽട്ടർ ചെയ്ത തണുത്ത, ശുദ്ധ വായു പ്രദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഡൽഹി, ബംഗളുരു നഗരങ്ങളിൽ ജൂൺ 1 മുതൽ എയർ പ്യൂരിഫയർ ലഭ്യമായി തുടങ്ങും. വെള്ള, സിൽവർ നിറങ്ങളിലായി പുറത്തിറങ്ങുന്ന പ്യുവർ കൂളിന് 25,900 രൂപയായിരിക്കും വില. റിമോട്ടോടു കൂടിയായിരിക്കും പ്യൂരിഫയർ ലഭിക്കുക.

തങ്ങളുടെ എഞ്ചിനീയർമാർ ആയിരത്തിലേറെ ടെസ്റ്റുകൾ നടത്തി ക്വാളിറ്റി ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഉത്പന്നം പുറത്തിറക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡെയ്സന്‍ ഇന്ത്യയുടെ ഔദ്യോഗിക സെെറ്റിലൂടെയും, ആമസോൺ ഇന്ത്യ വഴിയും എയർ പ്യൂരഫയർ ലഭ്യമാകും.

TAGS :
Next Story