പുതിയ ഡിസൈനില്‍ ടെലഗ്രാം
പുതിയ രൂപകല്‍പനയിലുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ആര്‍ക്കൈവ് ചാറ്റ് ഓപ്ഷനുമാണ് പുതിയ അപ്ഡേഷനിലെ പ്രത്യേകതകള്‍.

പുതിയ അപ്ഡേറ്റുമായി മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം. പുതിയ രൂപകല്‍പനയിലുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ആര്‍ക്കൈവ് ചാറ്റ് ഓപ്ഷനുമാണ് പുതിയ അപ്ഡേഷനിലെ പ്രത്യേകതകള്‍.
ഒരു ചാറ്റ് ഇടത്തോട്ട് സ്വൈപ്പ് ചെയ്താല്‍ അത് നേരെ ആര്‍ക്കൈവ് ലിസ്റ്റിലേക്ക് പോവും. ആര്‍ക്കൈവ് ലിസ്റ്റിലേക്ക് മാറ്റിയ ചാറ്റില്‍ പുതിയ സന്ദേശം വന്നാല്‍ അത് വീണ്ടും പുറത്തേക്ക് വരും. മ്യൂട്ട് ചെയ്ത ചാറ്റ് ആര്‍ക്കൈവിലേക്ക് മാറ്റിയാല്‍ പുതിയ സന്ദേശം. വന്നാലും അത് ആര്‍ക്കൈവ് ലിസ്റ്റില്‍ തന്നെ തുടരും.
ചാറ്റുകളില്‍ ലോങ് പ്രസ് ചെയ്താല്‍ ഒന്നിലധികം ചാറ്റുകള്‍ സെലക്റ്റ് ചെയ്യാനും അവ ഒന്നിച്ച് പിന്‍ ചെയ്യാനും, മ്യൂട്ട് ചെയ്യാനും ആര്‍ക്കൈവ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും സാധിക്കും. പുതിയ രൂപകല്‍പനയില്‍ ആപ്പ് ഐക്കണില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്. കൂടാതെ അകത്തെ മെനു ഓപ്ഷനുകളിലും മാറ്റം വന്നിട്ടുണ്ട്.
Adjust Story Font
16

