ആപ്പിളിന്റെ പുതിയ ഒ.എസ് ഈ മോഡലുകളില്‍ ലഭിക്കില്ല
ഏതെല്ലാം ഫോണുകളില്‍ ഈ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ ലഭിക്കുമെന്നും ഇല്ലെന്നുമുള്ള കാര്യത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്.

ആപ്പിളിന്റെ ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സ് അടുത്ത ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ നടക്കുകയാണ്. ഒരാഴ്ചയോട് അടുത്ത് നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയിലാണ് ആപ്പിള്‍ തങ്ങളുടെ പുതിയ ഓപറേറ്റിങ് സിസ്റ്റം ആയ ഐ.ഒ.എസ് 13നെക്കുറിച്ച് പ്രഖ്യാപിക്കുന്നത്.
ഐ.ഒ.എസ് 12ന്റെ പിന്‍ഗാമിയായാണ് ഐ.ഒ.എസ് 13 എത്തുന്നത്. ഡാര്‍ക് മോഡ് ഉള്‍പ്പെടെ ഒരു പിടി കൗതുകമുണര്‍ത്തുന്ന ഫീച്ചറുകള്‍ പുതിയ ഒ.എസില്‍ പ്രതീക്ഷിക്കാം. ഐഫോണ്‍, ഐപോഡിലെ ഹോം സ്‌ക്രീന്‍ തന്നെ പുതിയ അപ്‌ഡേഷനില്‍ മാറിയേക്കും. എന്നാല്‍ എന്തെല്ലാം ആണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിരി ക്കുന്നത് എന്ന് വ്യക്തമല്ല. അതേസമയം ഏതെല്ലാം ഫോണുകളില്‍ ഈ അപ്‌ഡേഷന്‍ ലഭിക്കുമെന്നും ഇല്ലെന്നുമുള്ള കാര്യത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്.

റിപ്പോര്‍ട്ടുകള്‍ വിശ്വസനീയമാണെങ്കില്‍ ഐഫോണ്‍ 5എസ്, ഐഫോണ്‍ എസ്ഇ, ഐഫോണ്‍ സിക്‌സ്, ഐഫോണ്‍ സിക്‌സ് പ്ലസ് എന്നീ മോഡലുകളില്‍ പുതിയ ഒ.എസ് അപ്‌ഡേഷന്‍ ലഭിക്കില്ല. ഐപാഡ് മിനി 2, ഐപാഡ് മിനി 3 എന്നിവയിലും ലഭിക്കില്ല. എന്നാല്‍ ഐഫോണ്‍ 7ന് മേലേയുള്ള മോഡലുകളില്‍ പുതിയ ഒ.എസ് ലഭിക്കും.
അതേസമയം ഐഫോണിന്റെ മികച്ച മോഡലുകളിലൊന്നും ഇപ്പോഴും ആവശ്യക്കാരുള്ള ഐഫോണ്‍ സിക്‌സിന് പുതിയ ഒ.എസ് അപ്‌ഡേഷന്‍ ലഭിക്കില്ലെന്ന വാര്‍ത്ത ഉപയോക്താക്കളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Adjust Story Font
16

