അടിമുടി മാറി മോട്ടറോള: റെഡ്മി നോട്ട് 7 പ്രോയെ വീഴ്ത്തുമോ?
ഏറ്റവും ശ്രദ്ധേയ നീക്കം ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്ന പ്രൊസസറാണ്.

വിപണി പിടിക്കാന്‍ പുതിയ പരിഷ്‌കാരങ്ങളുമായി മോട്ടറോള എത്തുന്നു. മോട്ടോ വണ്‍ വിഷന്‍ എന്നാണ് പുതിയ മോഡലിന്റെ പേര്. ഏറ്റവും ശ്രദ്ധേയ നീക്കം ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്ന പ്രൊസസറാണ്. ക്വാല്‍കോം, മീഡിയ ടെക് കമ്പനികളുടെ ചിപ്‌സെറ്റ് മാറ്റി സാംസങ് ഉപയോഗിക്കുന്ന എക്‌സൈനോസ് ചിപ്‌സെറ്റാണ്, വണ്‍ വിഷനില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

4ജിബി റാമും 128 ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജുമായിരിക്കും അടിസ്ഥാന വാരിയന്റ്. ക്യാമറയിലേക്ക് വരികയാണെങ്കില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന 48 എം.പിയുടെ പ്രൈമറി ക്യാമറയും 5 എം.പിയുടെ സെക്കന്‍ഡറി ക്യാമറയുമായിരിക്കും. നൈറ്റ് മോഡ് ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. 25 എം.പിയുടെതാണ് സെല്‍ഫി ക്യാമറ. ഈ മോഡല്‍ കൊണ്ട് എടുത്ത ഏതാനും ചിത്രങ്ങള്‍ ചോര്‍ന്നിരുന്നു. മികച്ച ക്ലാരിറ്റിയും ക്വാളിറ്റിയുമാണ് ചിത്രങ്ങള്‍ക്കെന്നാണ് വിലയിരുത്തലുകള്‍.
കഴിഞ്ഞ വര്‍ഷങ്ങളിലായി പുറത്തിറക്കിയ മോട്ടോ വണ്‍, വണ്‍ പവര്‍ എന്നീ മോഡലുകള്‍ക്ക് ശേഷമാണ് വണ്‍ വിഷന്‍ എത്തുന്നത്. ഫുള്‍എച്ച്ഡിക്ക് പുറമെ ഹോള്‍ പഞ്ച് ഡിസ്‌പ്ലെ മോഡലായിക്കും. മികച്ച ബാറ്ററി ബാക്ക് അപ്പും പ്രതീക്ഷിക്കുന്നു. സാംസങിന്റെ ഗ്യാലക്‌സി എസ്10ഇ, ഹോണര്‍ വ്യൂ 20 എന്നീ മോഡലുകള്‍ക്ക് ഹോള്‍ പഞ്ച് സെല്‍ഫി ക്യാമറയാണ്.
മെയ് 15ന് ബ്രസീലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മോഡല്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ അതിന് ശേഷമെ എത്തൂ. വില സംബന്ധിച്ച് സൂചിപ്പിക്കുന്നില്ലെങ്കിലും 20,000ത്തിന് താഴെയാവാനാണ് സാധ്യത. റെഡ്മി നോട്ട് 7 പ്രോ, ഗ്യാലക്സി എം30 എന്നീ മോഡലുകളെയാണ് കമ്പനി ലക്ഷ്യംവെക്കുന്നത്.
Adjust Story Font
16

