വാവെയ്‌യുടെ ആന്‍ഡ്രോയിഡ് ലൈസന്‍സ് ഗൂഗിള്‍ റദ്ദാക്കി
ട്രംപ് ഭരണകൂടം വാവെയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന് പിന്നാലെയാണ് ഗൂഗിളിന്റെ നടപടി. ചൈന-യുഎസ് വ്യാപാര യുദ്ധത്തിന്റെ അലയൊലികളുടെ ഭാഗമായാണ് നീക്കം.

പ്രമുഖ ചൈനീസ് കമ്പനിയായ വാവെയ്‌യുടെ ആന്‍ഡ്രോയിഡ് ലൈസന്‍സ് ഗൂഗിള്‍ റദ്ദാക്കി. ഹാര്‍ഡ് വെയര്‍, സോഫ്റ്റ്‌വെയര്‍ കൈമാറ്റത്തിന് പുറമെ ടെക്‌നിക്കല്‍ സേവനങ്ങളും ഗൂഗിള്‍ നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ വാവെയ് സ്മാര്‍ട്ട്‌ഫോണുകളെ ബാധിക്കില്ലെങ്കിലും ഭാവിയില്‍ വാവെയ് ഫോണുകളില്‍ അപ്‌ഡേഷനുകളൊന്നും ലഭിച്ചേക്കില്ലെന്നാണ് സൂചന.
ട്രംപ് ഭരണകൂടം വാവെയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന് പിന്നാലെയാണ് ഗൂഗിളിന്റെ നടപടി. ചൈന-യുഎസ് വ്യാപാര യുദ്ധത്തിന്റെ അലയൊലികളുടെ ഭാഗമായാണ് നീക്കം. ഈ യുദ്ധം അവസാനിച്ചില്ലെങ്കില്‍ രംഗം വഷളാവാനാണ് സാധ്യത. അതേസമയം പ്ലേ സ്റ്റോര്‍ ഉപയോഗിക്കുന്നതില്‍ തടസം നേരിട്ടേക്കില്ല. എന്നാല്‍ ഗൂഗിളിന്റെ നീക്കം വാവെയ് കമ്പനിയെ തെല്ലും ഭയപ്പെടുത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വന്തമായി സോഫ്റ്റ് വെയറും ടെക്‌നോളജിയും കണ്ടെത്തി പ്രശ്‌നം പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. അടിപൊളി ക്യാമറ ഫീച്ചറുകളുമായി വാവെയ് അടുത്തിടെ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയിരുന്നു. പി30 പ്രോ, പി30 എന്നിവയാണ് മോഡലുകള്‍. ഈ വര്‍ഷവും ഒത്തിരി പ്രത്യേകതകളുമായി വാവെയ് കമ്പനിയില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണ്‍ എത്താനുണ്ട്.
Adjust Story Font
16

