ബാക്ക് ടു സ്കൂള്‍; വന്‍ ഓഫറുകളുമായി ആമസോണ്‍
വിവിധ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കാവശ്യമായ സ്കൂള്‍ ബാഗുകള്‍, ലഞ്ച് ബോക്സുകള്‍, ഷൂസ്, ഇലക്ട്രോണിക്സ്, സ്റ്റേഷനറി തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് വന്‍ ഇളവുകളാണ് ആമസോണ്‍ നല്‍കുന്നത്.

കേരളത്തില്‍ ജൂണ്‍ മൂന്നിന് സ്കൂളുകളെല്ലാം തുറക്കും. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്. ഇനിയും പഠനോപകരണങ്ങള്‍ വാങ്ങാത്തവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. പ്രമുഖ ഓണ്‍ലൈന്‍ വിപണന സൈറ്റായ ആമസോണ്‍ വിദ്യാര്‍ഥികള്‍ക്കായി ആമസോണ്‍ ബാക്ക് ടു സ്കൂള്‍ സ്റ്റോര്‍ ആരംഭിച്ചു. രാജ്യത്തുടനീളം വിവിധ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കാവശ്യമായ സ്കൂള്‍ ബാഗുകള്‍, ലഞ്ച് ബോക്സുകള്‍, ഷൂസ്, ഇലക്ട്രോണിക്സ്, സ്റ്റേഷനറി തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് വന്‍ ഇളവുകളാണ് ആമസോണ്‍ നല്‍കുന്നത്.
അമേരിക്കന്‍ ടൂറിസ്റ്റര്‍, വൈല്‍ഡ് ക്രാഫ്റ്റ്, സഫാരി, സ്കൈ ബാഗ്സ്, ആമസോണ്‍ ബേസിക്സ്, സ്വിസ് മിലിറ്ററി തുടങ്ങിയ മുന്തിയ ബ്രാന്‍ഡുകള്‍ക്ക് 70 ശതമാനം വരെ ഇളവുകള്‍ കമ്പനി നല്‍കുന്നു.
ക്ലാസ്മേറ്റ്, അപ്സര, നടരാജ്, ഓര്‍പ്പാറ്റ്, ലുക്സര്‍ തുടങ്ങിയ ബ്രാന്‍റുകളുടെ നോട്ട്ബുക്കുകള്‍, കാല്‍ക്കുലേറ്റര്‍, എഴുത്തുപകരണങ്ങള്‍ ക്യാമലിന്‍, കാമേല്‍, ഫേബര്‍ കാസ്റ്റില്‍ തുടങ്ങിയ ബ്രാന്‍റുകളുടെ ആര്‍ട്ട് ആന്‍റ് ക്രാഫ്റ്റ് ഉത്പന്നങ്ങളും കുറഞ്ഞ വിലയില്‍ സ്റ്റോറില്‍ ലഭ്യമാണ്.
സെല്ലോ, പീജിയന്‍, ബോറോസില്‍, മില്‍ട്ടന്‍ ടപ്പര്‍വെയര്‍ തുടങ്ങിയ മികച്ച ബ്രാന്‍ഡുകളുടെ ഗുണമേന്മയുള്ള ലഞ്ച് ബോക്സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ 100 രൂപ മുതല്‍ ലഭിക്കും. നൈക്ക്, ബാറ്റ റെഡ് ടേപ്പ്, ലിബര്‍ട്ടി, ഡിസ്നി തുടങ്ങീ ബ്രാന്‍റുകളുടെ ഷുസുകള്‍ 199 രുപ മുതലാണ് ആരംഭിക്കുന്നത്.
നിവിയ, യോനക്സ്, കോസ്കോ, സ്പിഡോ എന്നീ സ്പോര്‍ട്സ് ബ്രാന്‍ഡുകളുടെ സ്പോര്‍ട്സ് ഉപകരണങ്ങള്‍ക്ക് 40 ശതമാനം ഇളവുകളാണ് ആമസോണ്‍ നല്‍കുന്നു. ഫിലിപ്സ്, എവരിഡേ, പവര്‍പ്ലസ്, ഇ.എസ്.എന്‍ 999 തുടങ്ങിയവയുടെ ഡസ്ക് ലൈറ്റുകള്‍ 299 രൂപ മുതല്‍ ലഭ്യമാണ്.
Adjust Story Font
16

