വാവെയെ വിലക്കിയ അമേരിക്കയെ വിമര്‍ശിച്ച് റഷ്യ
റഷ്യന്‍ കമ്പനി എം.ടി.എസുമായി വാവെയ് കരാറൊപ്പിട്ടിരിക്കുന്നത് വ്യാപാരലോകത്തെ വന്‍ നീക്കമാണ്

ചൈനീസ് ടെലികോം കമ്പനി വാവെയെ വിലക്കിയ അമേരിക്കന്‍ നടപടിക്കെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ലാടിമര്‍ പുടിന്‍. ലോക വ്യാപാര യുദ്ധത്തിന് വഴിവെക്കുന്നതാണ് അമേരിക്കന്‍ നടപടിയെന്നും പുടിന്‍ കുറ്റപ്പെടുത്തി.
അഞ്ചാം തലമുറ ടെലികമ്യൂണിക്കേഷൻ ശൃംഖല വികസിപ്പിക്കാൻ റഷ്യൻ കമ്പനിയുമായി വാവെയ് കരാറൊപ്പിട്ടതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം. അമേരിക്കയുമായുള്ള വ്യാപാരയുദ്ധം ശക്തമാകുന്നതിനിടെ റഷ്യയുമായുള്ള ബന്ധം ദൃഢമാക്കാനുതകുന്ന നപടിയാണ് ചൈന എടുത്തിരിക്കുന്നത്.
റഷ്യന്‍ കമ്പനി എം.ടി.എസുമായി വാവെയ് കരാറൊപ്പിട്ടിരിക്കുന്നത് വ്യാപാരലോകത്തെ വന്‍ നീക്കമാണ്. ഫൈവ് ജി സാങ്കേതിക വിദ്യാവികസനത്തിനും അഞ്ചാം തലമുറ ടെലികമ്യൂണിക്കേഷന്‍ ശ്യംഖല വികസിപ്പിക്കുന്നതിനുമാണ് എം.ടി.എസ് വാവേയുടെ സഹായം തേടുന്നത്, വാവെയ്ക്ക് യു.എസ്. ഉപരോധമേർപ്പെടുത്തിയതിനു പിന്നാലെയാണ് നീക്കം.
യു.എസിന്റെ നിർദേശമനുസരിച്ച് ചില രാജ്യങ്ങളും വാവേയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെ റഷ്യൻ സന്ദർശനത്തിനിടെയാണ് പുതിയ കരാറൊപ്പിട്ടത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്നാരോപിച്ചാണ് വാവെയ്ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്. വാവേയ്ക്ക് ആശ്വാസം ആകുന്നതാണ് റഷ്യന്‍ നടപടി.
Adjust Story Font
16

