ആന്‍ഡ്രോയിഡിനേക്കാള്‍ 60% വേഗതയുള്ള ഓപറേറ്റിംങ് സിസ്റ്റവുമായി വാവെയും റഷ്യയും
ചൈനീസ് കമ്പനിയായ വാവെയുടെ രംഗപ്രവേശം ഒറോറയുടെ ഭാവിയെ തന്നെ മാറ്റിയെഴുതിയേക്കും.

സ്മാര്‍ട്ട്‌ഫോണ്‍ ഓപറേറ്റിംങ് സിസ്റ്റങ്ങളില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിന് നിലവില്‍ പറയത്തക്ക എതിരാളികളില്ല. എന്നാല്‍, അമേരിക്കയുടെ ചൈനീസ് കമ്പനിയായ വൈവെയുമായുള്ള ശീതയുദ്ധം ഗൂഗിളിനും ആന്‍ഡ്രോയിഡിനും തിരിച്ചടിയാകുമെന്നാണ് സൂചന. വാവെയ് ഉത്പന്നങ്ങളില്‍ നിന്നും ആന്‍ഡ്രോയിഡിനെ ഗൂഗിള്‍ പിന്‍വലിച്ചതോടെയാണ് അവര്‍ പുതുവഴികള്‍ തേടിയത്. ഇപ്പോള്‍ റഷ്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓപറേറ്റിംങ് സിസ്റ്റമായ ഒറോറയെ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് വാവെയ്.
റഷ്യന്‍ സര്‍ക്കാരിന് കീഴിലുള്ള റോസ്‌ടെലികോമാണ് ഒറോറ ഒ.എസിന്റെ നിര്‍മ്മാതാക്കള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് റഷ്യയില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള ഏക ഒ.എസാണ് ഒറോറ. വൈകാതെ റഷ്യയിലെ 80 ലക്ഷത്തോളം സ്മാര്‍ട്ട്‌ഫോണുകളില്‍ ഒറോറ ഉപയോഗിച്ചു തുടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ചൈനീസ് കമ്പനിയായ വാവെയുടെ രംഗപ്രവേശം ഒറോറയുടെ ഭാവിയെ തന്നെ മാറ്റിയെഴുതിയേക്കും.

റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ച്ചക്കിടയില്‍ വരെ ആന്‍ഡ്രോയിഡില്‍ നിന്നും ഒറോറയിലേക്കുള്ള മാറ്റം ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍തന്നെ ചൈനയില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒറോറ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന, റഷ്യ സംയുക്ത സംരംഭമായി കമ്പനികള്‍ തുടങ്ങാനുള്ള ചര്‍ച്ചകളും സജീവം.
ചൈനയിലെ മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ബി.ബി.കെ ബ്രാന്റ് അടക്കമുള്ളവ ഒറോറ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഒപ്പൊ, വിവോ, വണ്‍പ്ലസ്, റിയല്‍മി തുടങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ ബി.ബി.കെ ഇലക്ട്രോണിക്‌സിന് കീഴിലുള്ളവയാണ്. ടെന്‍സെന്റ് ഹോങ്‌മെങ് തുടങ്ങിയ സോഫ്റ്റ്‌വെയര്‍ കമ്പനികളും ഒറോറക്ക് ആന്‍ഡ്രോയിഡിനേക്കാള്‍ 60 ശതമാനം വേഗതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

