ഫേസ്ബുക്ക് കമന്റുകള്‍ക്ക് ഇനി റാങ്കിങും
അതേസമയം ഉപയോക്താക്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഈ പേജ് റാങ്കിംങ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യാനും കഴിയും

ആശയവിനിമയം കൂടുതല്‍ ഫലപ്രദമാക്കാന്‍ ഫേസ്ബുക്ക് പോസ്റ്റുകളിലെ കമന്റുകള്‍ക്ക് റാങ്കിംങ് കൊണ്ടുവരുന്നു. ഇതുവഴി കൂടുതല്‍ പ്രധാനപ്പെട്ട കമന്റുകള്‍ മുകളിലെത്തും. നിലവില്‍ കൂടുതല്‍ എന്‍ഗേജ്‌മെന്റുള്ള കമന്റുകളാണ് പോസ്റ്റുകളില്‍ മുകളില്‍ കാണാനാവുക.

പേജുകളിലേയും വ്യക്തികളുടെയും പബ്ലിക് പോസ്റ്റുകളിലെ കമന്റുകള്‍ക്കാണ് ഫേസ്ബുക്ക് റാങ്കിംങ് കൊണ്ടുവരിക. 'കമന്റുകളിലെ എന്‍ഗേജ്‌മെന്റ് അനുസരിച്ച് മുകളിലേക്ക് കാണിക്കുന്ന രീതി ഫേസ്ബുക്ക് തുടരും. അതേസമയം ഇങ്ങനെ കാണിക്കുന്നതില്‍ നിലവാരം കുറഞ്ഞ കമന്റുകള്‍ ഒഴിവാക്കാനാണ് ശ്രമം' ഫേസ്ബുക്ക് പ്രൊഡക്ട് മാനേജര്‍ ജസ്റ്റിന്‍ ഷെന്‍ വ്യക്തമാക്കുന്നു.
ജനകീയമായ ഫേസ്ബുക്ക് പേജുകളിലും പ്രൊഫൈലുകളിലും ഈ കമന്റ് റാങ്കിംങ് അപ്‌ഡേറ്റ് ചെയ്യാതെ തന്നെ വരുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്. അതേസമയം ഉപയോക്താക്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഈ പേജ് റാങ്കിംങ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യാനും കഴിയും. അത്രമേല്‍ ജനകീയമല്ലാത്ത ഫേസ്ബുക്ക് പേജുകളിലും പ്രൊഫൈലുകളിലും കമന്റ് റാങ്കിംങ് സൗകര്യം ലഭിക്കുമെങ്കിലും അത് സെറ്റിംങ്‌സില്‍ പോയി ഓണാക്കേണ്ടി വരും.
Adjust Story Font
16

