സെന്‍ഫോണ്‍ 6 പേരുമാറി ഇന്ത്യന്‍ വിപണിയിലേക്ക്
മുന്നിലും പിന്നിലും ഒരേ ക്യാമറ തന്നെ ഉപയോഗിക്കാമെന്ന പ്രത്യേകത കൊണ്ട് നേരത്തെ തന്നെ സെന്‍ഫോണ്‍ 6 ശ്രദ്ധിക്കപ്പെട്ടിരുന്നു.

സെന്‍ഫോണ്‍ 6 പേരുമാറി അസൂസ് 6 Z എന്ന പേരില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സെന്‍ഫോണ്‍ എന്ന പേരിന്മേലുള്ള തര്‍ക്കത്തില്‍ നിയമനടപടികള്‍ നടക്കുന്ന സാഹചര്യത്തിലാണ് അസൂസിന്റെ നടപടി. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സെന്‍ഫോണിന്റെ പേര് അസൂസ് മാറ്റിയിരിക്കുന്നത്.
മുന്നിലും പിന്നിലും ഒരേ ക്യാമറ തന്നെ ഉപയോഗിക്കാമെന്ന പ്രത്യേകത കൊണ്ട് നേരത്തെ തന്നെ സെന്‍ഫോണ്‍ 6 ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസൈനിലെ പ്രത്യേകതകൊണ്ടാണ് ഇത് സാധ്യമാകുന്നത്. പിന്‍ക്യാമറയുടെ അതേ വ്യക്തതയില്‍ ഇനി അസൂസ് സെന്‍ഫോണ്‍ 6ല്‍ ചിത്രങ്ങളെടുക്കാം. മുന്നോട്ടും പിന്നോട്ടും തിരിക്കാവുന്ന ഫ്ളിപ് ക്യാമറയാണ് അസൂസ് സെന്‍ഫോണിന്റെ പ്രധാന പ്രത്യേകത.

ക്യാമറ ഏത് വരെ തിരിക്കണം എന്ന് തീരുമാനിക്കാനും ഉപയോക്താവിനാകും. അതിനൊപ്പം ഫോണ്‍ വീഴുമ്പോള്‍ ക്യാമറ മോഡ്യൂളിന് സംരക്ഷണം നല്‍കാനുള്ള ഫാള്‍ പ്രൊട്ടക്ഷന്‍ സംവിധാനവും അസൂസ് ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഫോണ്‍ വീഴുന്നത് തിരിച്ചറിഞ്ഞ് ക്യാമറ പഴയപടിയിലെത്തും.
ये à¤à¥€ पà¥�ें- മുന്നിലും പിന്നിലും ഒരേ ക്യാമറ, ഡിസൈനില്‍ വിപ്ലവവുമായി അസൂസ്
48 മെഗാപിക്‌സലിന്റെ ക്യാമറക്കൊപ്പം 13 എം.പിയുടെ വൈഡ് ആംങ്കിള്‍ ക്യാമറയും പിന്നിലും മുന്നിലും ഉപയോഗിക്കാം. ചിത്രങ്ങള്‍ക്കൊപ്പം വീഡിയോയും ഈ മുന്‍ പിന്‍ ക്യാമറയിലെടുക്കാം. ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണില്‍ ഐ.പി.എസ് എല്‍.സി.ഡി സ്‌ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.
6 ജിബി/8 ജി.ബി റാമും 64, 128, 256 ജി.ബി സ്‌റ്റോറേജും സെന്‍ഫോണ്‍ 6ന്റെ വ്യത്യസ്ത മോഡലുകളിലുണ്ടാകും. 5000 എം.എ.എച്ചാണ് ബാറ്ററി. ജൂണ്‍ 26 മുതല്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.
Adjust Story Font
16

