മേറ്റ് 20 പ്രോ, പി30 പ്രോ മോഡലുകളില്‍ ആന്‍ഡ്രോയിഡ് ക്യു ലഭിക്കുമെന്ന് വാവെയ്
വാവേ ഫോണുകള്‍ക്കുള്ള ആന്‍ഡ്രോയിഡ് പിന്തുണ അവസാനിപ്പിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളും, സെക്യൂരിറ്റി പാച്ചുകളും ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് വാവെ ഉറപ്പുനല്‍കുന്നത്.

ആന്‍ഡ്രോയിഡിന്റെ പുതിയ അപ്ഡേഷനായ ആന്‍ഡ്രോയിഡ് ക്യു അപ്‌ഡേറ്റ് വാവെയ്‌യുടെ പുതിയ മോഡലുകളായ മേറ്റ് 20 പ്രോ, പി30 എന്നിവയില്‍ ലഭിക്കുമെന്ന പ്രഖ്യാപനവുമായി കമ്പനി. ട്വിറ്ററിലൂടെയാണ് വാവെയ് ഇക്കാര്യം അറിയിക്കുന്നത്.
ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ബീറ്റാ ഡെവലപ്പര്‍ പ്രോഗ്രാം ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും പി30 ഉള്‍പ്പടെയുള്ള ഫോണുകളില്‍ ആന്‍ഡ്രോയിഡ് ക്യൂ ലഭ്യമാകുമെന്നും കമ്പനി അവകാശപ്പെടുന്നു. അമേരിക്കയുടെ വിലക്കിനെ തുടര്‍ന്ന് ഉപയോക്താക്കളിലുണ്ടായ ആശങ്കകള്‍ ദൂരീകരിക്കുന്നതിനാണ് പ്രത്യേക സംശയ നിവാരണ സംവിധാനം വാവേ അവതരിപ്പിച്ചത്.
huaweianswers.com എന്ന പേജ് വഴി ഉപയോക്താക്കള്‍ക്ക് സംശയങ്ങള്‍ ചോദിക്കാം. ഗൂഗിള്‍ വാവേ ഫോണുകള്‍ക്കുള്ള ആന്‍ഡ്രോയിഡ് പിന്തുണ അവസാനിപ്പിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളും, സെക്യൂരിറ്റി പാച്ചുകളും ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും ലഭ്യമാകുമെന്ന് വാവെ ഉറപ്പുനല്‍കുന്നത്.
Adjust Story Font
16

