ടിക് ടോകിലിടാന്‍ ആത്മഹത്യ അഭിനയിച്ച 12കാരന്‍ മരിച്ചു
രാത്രി വൈകിയാണ് സംഭവം നടന്നതെങ്കിലും പിറ്റേന്ന് രാവിലെയാണ് വീട്ടുകാര്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ടിക് ടോകിലിടാനായി തൂങ്ങിമരണം അഭിനയിച്ച 12കാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ടയിലാണ് കുട്ടിയുടെ മരണത്തിലേക്ക് മൊബൈല്‍ ആപ്ലിക്കേഷനായ ടിക് ടോക് കാരണമായത്. ടിക് ടോക് ചാലഞ്ചിന്റെ ഭാഗമായി ആത്മഹത്യ അഭിനയിക്കുന്നതിനിടെ കളി കാര്യമാവുകയായിരുന്നു.
ये à¤à¥€ पà¥�ें- ടിക് ടോക് നിരോധനം നീക്കി
വളകളും മംഗല്യസൂത്രവും കട്ടിയേറിയ മാലയും ധരിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. ഇതും ടിക് ടോക് ചലഞ്ചിന്റെ ഭാഗമാണെന്ന് കരുതുന്നു. കുളിമുറിയുടെ മുകളില്‍ കുരുക്കിട്ടാണ് തൂങ്ങിമരണം അഭിനയിക്കാന്‍ ശ്രമിച്ചത്. രാത്രി വൈകിയാണ് സംഭവം നടന്നതെങ്കിലും പിറ്റേന്ന് രാവിലെയാണ് വീട്ടുകാര്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി വൈകുംവരെ ടിക് ടോക് വീഡിയോകള്‍ കണ്ടിരിക്കുന്ന ശീലമുണ്ടായിരുന്നു കുട്ടിക്കെന്ന് പിതാവ് പിന്നീട് പറഞ്ഞു. ടിക് ടോക് ഇല്ലായിരുന്നെങ്കില്‍ തന്റെ മകന്‍ മരിക്കില്ലായിരുന്നുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ വിശദീകരണവുമായി ടിക് ടോക് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ചലഞ്ചുകളെ പ്രോത്സാഹിപ്പിക്കില്ലെന്ന് ടിക് ടോക് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Adjust Story Font
16

