പോപ് അപ് സെല്‍ഫി ക്യാമറയുമായി റിയല്‍മി എക്‌സ് ഇന്ത്യയിലേക്ക്
റിയല്‍മിയുടെ ഏറ്റവും പുതിയ മോഡലുകളിലൊന്നായ റിയല്‍മി എക്‌സ് ജൂലൈ 15ന് ഇന്ത്യയില്‍ പുറത്തിറക്കും.

റിയല്‍മിയുടെ ഏറ്റവും പുതിയ മോഡലുകളിലൊന്നായ റിയല്‍മി എക്‌സ് ജൂലൈ 15ന് ഇന്ത്യയില്‍ പുറത്തിറക്കും. റിയല്‍മി എക്‌സ് സ്‌പൈഡര്‍മാന്‍ എഡിഷന്‍ എന്ന പേരിലാണ് കമ്പനി മോഡല്‍ പുറത്തിറക്കുന്നത്. മോഡലിന്റെ ടീസറും കമ്പനി പുറത്തിറക്കി. ഇന്ത്യയില്‍ എത്രയായിരിക്കും വിലയെന്ന് പ്രഖ്യാപിച്ചിട്ടില്ല.
റിയല്‍മിയുടെ പുതിയ കളര്‍ ഒ.എസ് 6.0 അടിസ്ഥാനമായ ആന്‍ഡ്രോയിഡിന്റെ പൈ ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. 6.53 ഇഞ്ച് ഫുള്‍ എച്ച്.ഡി+ അമോലെഡ് ഡിസ്‌പ്ലെ, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍, ഒക്ടകോര്‍ സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസര്‍, 8ജിബി റാം+ 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ആയിരിക്കും അടിസ്ഥാന വാരിയന്റ. ഇരട്ട ബാക്ക് ക്യാമറ സെറ്റ്അപ്.
അതിലൊന്ന് 48 മെഗാപിക്‌സലിന്റെ സെന്‍സര്‍(f/1.7), മറ്റൊന്ന് അഞ്ച് മെഗാപിക്‌സലിന്റെ സെന്‍സര്‍ (f/2.4), 16 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. പോപ് അപ് മോഡലായിട്ടാണ് സെല്‍ഫി ക്യാമറ പ്രത്യക്ഷപ്പെടുക. ബാറ്ററി ബാക്ക് അപ് 3,795 എം.എ.എച്ച് ആണ്.
Time to bring out your inner superhero with our exclusive realme X Spider-Man: Far From Home Gift Box that comes with a Spider-Man theme and an exclusively designed protective cover.
— realme (@realmemobiles) July 2, 2019
Put on your spidey masks to get ready for the launch. pic.twitter.com/ukudSsQUPO
Adjust Story Font
16

