മനുഷ്യന്റെ ഏറ്റവും സാഹസികമായ യാത്രക്ക് അരനൂറ്റാണ്ട്; അപൂര്‍വ്വ ഡോക്യുമെന്ററിയുമായി ഡിസ്‌കവറി
ഇന്ന് രാത്രി ഒമ്പതിന് ഡിസ്‌കവറി സംപ്രേക്ഷണം ചെയ്യുന്ന രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ അപ്പോളോ ദൗത്യത്തിന്റെ അപൂര്‍വ ദൃശ്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി അരനൂറ്റാണ്ട് തികഞ്ഞ അവസരത്തില്‍ അപൂര്‍വ്വ ഡോക്യുമെന്ററിയുമായി ഡിസ്‌കവറി ചാനല്‍. 1969 ജൂലൈ 20നായിരുന്നു അപ്പോളോ 11 അതിന്റെ ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി മനുഷ്യനെ ചന്ദ്രനില്‍ ഇറക്കിയത്. ഇന്ന് രാത്രി ഒമ്പതിന് ഡിസ്‌കവറി സംപ്രേക്ഷണം ചെയ്യുന്ന രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ അപ്പോളോ ദൗത്യത്തിന്റെ അപൂര്‍വ ദൃശ്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മനുഷ്യന്‍ ചന്ദ്രനിലെത്തിയപ്പോള്ലോകമെങ്ങുമുള്ള അഞ്ച് ലക്ഷത്തോളം വരുന്ന ശാസ്ത്രജ്ഞരുടെ കഠിനാധ്വാനം മനുഷ്യന്റെ ഈ ചരിത്രനേട്ടത്തിന് പിന്നിലുണ്ട്. പത്ത് വര്‍ഷത്തോളം നീണ്ട അപ്പോളോ ദൗത്യത്തിന്റെ മുന്നൊരുക്കങ്ങളുടെ നേരത്തെ പുറത്തുവിടാത്ത ദൃശ്യങ്ങളും ഡന്‍കന്‍ കോപിന്റെ ഡോക്യുമെന്ററിയിലുണ്ട്. അപ്പോളോ ദൗത്യത്തിന്റെ ഭാഗമായ ശാസ്ത്രജ്ഞരുടേയും എഞ്ചിനീയര്‍മാരുടേയും അഭിമുഖങ്ങളും ഡോക്യുമെന്ററിയിലുണ്ട്. ലോകമെങ്ങുമുള്ള അഞ്ച് ലക്ഷത്തോളം മനുഷ്യരുടെ കൂട്ടായ പരിശ്രമമാണ് ആംസ്ട്രോങിനേയും സംഘത്തേയും ചന്ദ്രനിലെത്തിച്ചത്.
ചരിത്ര ദൗത്യത്തിനായി തയ്യാറെടുക്കുന്ന നീല്‍ ആംസ്‌ട്രോങിന്റേയും ബസ് ആല്‍ഡ്രിന്റേയും മൈക്ക് കോളിന്‍സിന്റേയും ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയത് നീല്‍ ആംസ്‌ട്രോങ് തന്നെയായിരുന്നു ദൗത്യത്തിന്റെ മിഷന്‍ കമാന്‍ഡര്‍, രണ്ടാമത് ചന്ദ്രനില്‍ കാലുകുത്തിയത് ബസ് ആല്‍ഡിനായിരുന്നു. ആ സമയം ലൂണാര്‍ ഓര്‍ബിറ്റിലിരുന്ന് ദൗത്യത്തെ നിയന്ത്രിച്ചിരുന്നത് മൈക്ക് കോളിന്‍സാണ്.
Adjust Story Font
16

