Quantcast

അസൂസ് ബജറ്റ് ഫോണുകള്‍ക്ക് 1500 രൂപവരെ കുറച്ചു

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറെ ജനപ്രീതി നേടിയ ബജറ്റ് ഫോണ്‍ സീരീസാണ് അസൂസിന്റെ മാക്‌സ് പ്രോ എം 1.

MediaOne Logo

Web Desk

  • Published:

    21 July 2019 12:21 PM IST

അസൂസ് ബജറ്റ് ഫോണുകള്‍ക്ക് 1500 രൂപവരെ കുറച്ചു
X

അസൂസിന്റെ ജനപ്രിയ ബജറ്റ് ഫോണ്‍ സീരീസായ അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം വണിന്റെ വില വെട്ടിക്കുറച്ചു. മാക്‌സ് പ്രോ എം വണ്‍ സീരീസിലെ എല്ലാഫോണുകള്‍ക്കും അസൂസ് വില കുറച്ചിട്ടുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറെ ജനപ്രീതി നേടിയ ബജറ്റ് ഫോണ്‍ സീരീസാണ് അസൂസിന്റെ മാക്‌സ് പ്രോ എം 1.

സ്‌നാപ് ഡ്രാഗണ്‍ 636 SoC, 5000 എം.എ.എച്ച് ബാറ്ററി, 6 ജിബി വരെ റാം 3.5 എം.എം ഓഡിയോ ജാക്ക്, ഇരട്ട പിന്‍കാമറകള്‍ തുടങ്ങി മികച്ച സ്‌പെസിഫിക്കേഷനുകളോടെയാണ് അസൂസ് ഈ സീരീസില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കിയിരിക്കുന്നത്. 3ജിബി റാം+32 ജിബി സ്‌റ്റോറേജ് ഫോണിന് 7999 രൂപയും 4 ജിബി റാം+ 64 ജിബി മോഡലിന് 8999 രൂപയും 6 ജിബി റാം+64 ജിബി മോഡലിന് 11999 രൂപയുമാണ് പുതിയ വില. ഈ ഫോണുകള്‍ നേരത്തെ യഥാക്രമം 8499, 10499, 12499 എന്നീ വിലകള്‍ക്കാണ് വിറ്റിരുന്നത്.

3 ജിബി 6 ജിബി വേരിയന്റുകള്‍ക്ക് അഞ്ഞൂറ് രൂപയാണ് കുറച്ചിരിക്കുന്നത്. എന്നാല്‍ 4ജി ബി വേരിയന്റിന് 1500 രൂപ വരെ കുറച്ചു. ഫ്‌ളിപ്കാര്‍ട്ടിലൂടെ ഈ ഫോണുകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. ഇ.എം.ഐ സൗകര്യവും ഫോണ്‍ എക്‌സ്‌ചേഞ്ചും ലഭ്യമാണ്. കൂട്ടത്തില്‍ ആക്‌സിസ് ബാങ്ക്, ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് അഞ്ച് ശതമാനം വിലക്കുറവും ലഭിക്കും. കറുപ്പ്, നീല, ചാര നിറങ്ങളില്‍ അസൂസ് എം1 സീരീസ് ഫോണുകള്‍ ലഭ്യമാണ്.

TAGS :
Next Story