ഈ മനോഹര ചിത്രങ്ങള്‍ ചന്ദ്രയാന്‍ 2 എടുത്തതോ?
ചന്ദ്രയാന്‍ 2 അയച്ചതെന്ന രീതിയില്‍ ചില ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്

ഇക്കഴിഞ്ഞ ജൂലൈ 22നാണ് ഇ ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2 ഭൂമിയില്‍ നിന്നും പറന്നുയര്‍ന്നത്. ചന്ദ്രയാന്‍ 2 അയച്ചതെന്ന രീതിയില്‍ ചില ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ യാഥാര്‍ഥ്യമെന്താണ്?
First photograph of earth, sent by Chandrayan 2..... What an eye-catching visual it is 👇
Posted by Priyabrata Dasgupta on Friday, July 26, 2019
വലിയ തോതിലാണ് ഈ മനോഹര ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ സത്യത്തില്‍ ഈ ചിത്രങ്ങള്‍ക്ക് നമ്മുടെ ചന്ദ്രയാന്‍ 2വുമായി യാതൊരു ബന്ധവുമില്ല. ഇതുവരെ ചന്ദ്രയാന്‍ 2 ഒരു ചിത്രം പോലും അയച്ചിട്ടുമില്ല. സെപ്തംബര്‍ ഏഴിനാണ് ചന്ദ്രന്റെ ദക്ഷിണാര്‍ധഗോളത്തില്‍ ചന്ദ്രയാന്‍ 2 ഇറങ്ങുക.
ചന്ദ്രയാന്‍ 2 എടുത്തതെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ എടുത്ത ചിത്രമാണിത്. റഷ്യയിലെ കുരില്‍ ദ്വീപിലെ അഗ്നിപര്‍വ്വതസ്‌ഫോടനത്തിന്റെ ചിത്രമാണിത്.
ഫ്‌ളൈറ്റ് ഓവര്‍ ദി മോര്‍ണിംങ് എര്‍ത്ത് എന്ന പേരില്‍ ഷട്ടര്‍സ്റ്റോക്കില്‍ അപ്‌ലോഡ് ചെയ്ത അനിമേഷന്‍ വീഡിയോയില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ടാണിത്.
2014 മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചാരത്തിലുള്ള ചിത്രമാണിത്.
2007 മാര്‍ച്ച് രണ്ടിന് നാസ പുറത്തുവിട്ട ചിത്രം.
ഫഌക്കറില്‍ അപ്‌ലോഡ് ചെയ്ത ചിത്രത്തിന്റെ ക്രോപ് ചെയ്ത രൂപമാണിത്. Adjust Story Font
16

