Quantcast

ഇന്ത്യന്‍ വ്യോമസേനയുടെ മൊബൈല്‍ ഗെയിം എത്തി; ഡൗണ്‍ലോഡ് ചെയ്യാന്‍...

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനോട് രൂപസാദൃശ്യമുള്ള കഥാപാത്രമാണ് ഗെയിമിലെ നായകന്‍

MediaOne Logo

Web Desk

  • Published:

    31 July 2019 5:12 PM IST

ഇന്ത്യന്‍ വ്യോമസേനയുടെ മൊബൈല്‍ ഗെയിം എത്തി; ഡൗണ്‍ലോഡ് ചെയ്യാന്‍...
X

ഇന്ത്യന്‍ വ്യോമസേനയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ മൊബൈല്‍ ഗെയിം. "Indian Air Force: A Cut Above" എന്ന പേരിലാണ് ഇന്ത്യന്‍ വ്യോമസേന മൊബൈല്‍ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസിലും ഇന്ന് മുതല്‍ ഗെയിം ലഭ്യമാണ്.

ഡല്‍ഹി ആസ്ഥാനമായ Threye എന്ന കമ്പനിയാണ് ഗെയിം വികസിപ്പിച്ചത്. 2014 ല്‍ സമാനമായ ഒരു ഗെയിം കമ്പനി അവതരിപ്പിച്ചിരുന്നു. വ്യോമയുദ്ധ വിഭാഗത്തില്‍പെട്ട ഗെയിമാണിത്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനോട് രൂപസാദൃശ്യമുള്ള കഥാപാത്രമാണ് ഗെയിമിലെ നായകന്‍. നേരത്തെ ഗെയിമിന്റെ ടീസറില്‍ ഈ കഥാപാത്രത്തെ പരിചപ്പെടുത്തിയപ്പോള്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

നിലവില്‍ സിംഗിള്‍ പ്ലെയര്‍ മോഡിലാണ് ഗെയിം. അധികം വൈകാതെ മള്‍ട്ടി പ്ലെയര്‍ മോഡിലേക്ക് ഗെയിം ലഭ്യമാകും. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ ലിങ്കില്‍ നിന്നും ഗെയിം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

TAGS :
Next Story