Quantcast

20 വര്‍ഷത്തിന് ശേഷം കിട്ടിയ നോകിയ ഫോണില്‍ 70% ബാറ്ററി? സത്യമോ...

കെവിന്‍ മൂഡി എന്നയാള്‍ക്ക് താക്കോല്‍ തിരയുന്നതിനിടെ തന്റെ വീട്ടിലെ മേശയില്‍ നിന്നും പഴയ നോകിയ 3310 ഫോണ്‍ ലഭിച്ചെന്നും 20 വര്‍ഷത്തിന് ശേഷവും ഫോണ്‍ പ്രവര്‍ത്തിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

MediaOne Logo

Web Desk 5

  • Published:

    23 Aug 2019 9:25 PM IST

20 വര്‍ഷത്തിന് ശേഷം കിട്ടിയ നോകിയ ഫോണില്‍ 70% ബാറ്ററി? സത്യമോ...
X

സത്യം ഒരുതവണ ലോകം ചുറ്റി വരും മുമ്പേ നുണ ആയിരം തവണ ലോകം ചുറ്റിവരുമെന്ന ചൊല്ല് ശരിവെക്കുംവിധമാണ് സോഷ്യല്‍മീഡിയയിലെ പല വാര്‍ത്തകളും. അത്തരത്തിലൊന്നാണ് 20 വര്‍ഷത്തിനുശേഷം കിട്ടിയ നോകിയ ഫോണ്‍ കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നതും അതില്‍ 70ശതമാനം ബാറ്ററിയുണ്ടായിരുന്നുവെന്നതും.

ആക്ഷേപഹാസ്യത്തെ വാര്‍ത്താ രൂപത്തില്‍ അവതരിപ്പിക്കുന്ന chesterbugle എന്ന വെബ്‌സൈറ്റാണ് 'നോകിയ വാര്‍ത്ത' പുറത്തുവിട്ടത്. സ്മാര്‍ട്ട്‌ഫോണുകളിലെ ചാര്‍ജ് അതിവേഗത്തില്‍ തീരുന്നതിനെ കളിയാക്കി കൊണ്ട് എഴുതിയ ആക്ഷേപഹാസ്യ റിപ്പോര്‍ട്ടാണ് പ്രചരിച്ചത്.

കെവിന്‍ മൂഡി എന്നയാള്‍ക്ക് താക്കോല്‍ തിരയുന്നതിനിടെ തന്റെ വീട്ടിലെ മേശയില്‍ നിന്നും പഴയ നോകിയ 3310 ഫോണ്‍ ലഭിച്ചെന്നും 20 വര്‍ഷത്തിന് ശേഷവും ഫോണ്‍ പ്രവര്‍ത്തിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത്രയുംകാലം ചാര്‍ജ്ജ് ചെയ്തില്ലെങ്കിലും 70ശതമനാം ചാര്‍ജ്ജ് ഫോണിലുണ്ടായിരുന്നുവെന്നും പറയുന്നു. ഓരോ 17 മിനുറ്റിലും ചാര്‍ജ്ജ് ചെയ്യേണ്ട ഐഫോണുകളുടെ കാലത്ത് ഇത്തരം ഫോണുകളാണ് വേണ്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു.

നോകിയ കമ്പനി മൊബൈല്‍ ഫോണല്ല മറിച്ച് പുനരുപയോഗിക്കാവുന്ന ഇന്ധനമാണ് കണ്ടെത്തിയതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഒരു നോകിയ 3310 ഉപയോഗിച്ച് ഒരു നഗരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കാനാകുമെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്.

chesterbugle വെബ് സൈറ്റില്‍ തന്നെ തങ്ങള്‍ യഥാര്‍ഥ വാര്‍ത്തകളല്ല ആക്ഷേപ ഹാസ്യ റിപ്പോര്‍ട്ടുകളാണ് പ്രസിദ്ധീകരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

TAGS :
Next Story