Quantcast

ഒരു ദിവസത്തിനുള്ളില്‍ പത്ത് ലക്ഷം രജിസ്ട്രേഷനുകള്‍; അമ്പരപ്പിക്കാനൊരുങ്ങി റെഡ്മിയുടെ നോട്ട്8, പ്രോ മോഡലുകള്‍

48 മെഗാപിക്‌സലാണ് നോട്ട് 7 പരമ്പരയുടെ പ്രത്യേകതയെങ്കില്‍ 64 മെഗാപിക്‌സലിന്റെ പ്രൈമറി സെന്‍സറാണ് നോട്ട് 8 പരമ്പരയെ വേറിട്ടതാക്കുന്നത്.

MediaOne Logo

Web Desk 7

  • Published:

    24 Aug 2019 6:54 PM IST

ഒരു ദിവസത്തിനുള്ളില്‍ പത്ത് ലക്ഷം രജിസ്ട്രേഷനുകള്‍; അമ്പരപ്പിക്കാനൊരുങ്ങി റെഡ്മിയുടെ നോട്ട്8, പ്രോ മോഡലുകള്‍
X

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റെഡ്മി നോട്ട് 8, നോട്ട് 8 പ്രോ എന്നീ മോഡലുകളുടെ ബുക്കിങിന് മുന്നോടിയായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചപ്പോള്‍ തന്നെ വമ്പന്‍ പ്രതികരണം. ഒറ്റ ദിവസത്തിനുള്ളില്‍ തന്നെ ഒരു മില്യണിലധികം രജിസ്‌ട്രേഷനാണ്(പത്ത് ലക്ഷം) ഈ പുതിയ മോഡലുകള്‍ക്ക് ലഭിച്ചത്. വന്‍ വിജയം നേടിയ നോട്ട് 7, നോട്ട് 7പ്രോ എന്നീ മോഡലുകളുടെ പിന്‍ഗാമിയായാണ് നോട്ട് 8, നോട്ട് 8 പ്രോ എന്നീ മോഡലുകള്‍ എത്തുന്നത്.

നോട്ട് 7ന്റെ 20 മില്യണ്‍ യൂണിറ്റുകളാണ് ലോകമാകമാനം വിറ്റുപോയത്. ഈ മാസം 29നാണ് ചൈനയില്‍ ഇവ രണ്ടും അവതരിപ്പിക്കുന്നത്. 48 മെഗാപിക്‌സലാണ് നോട്ട് 7 പരമ്പരയുടെ പ്രത്യേകതയെങ്കില്‍ 64 മെഗാപിക്‌സലിന്റെ പ്രൈമറി സെന്‍സറാണ് നോട്ട് 8 പരമ്പരയെ വേറിട്ടതാക്കുന്നത്. 4500 എം.എ.എച്ച് ആണ് ബാറ്ററി ബാക്ക് അപ്. ബാറ്ററിയുടെ കാര്യത്തില്‍ മാത്രമാണ് വ്യക്തത വന്നിട്ടുള്ളത്. മറ്റു വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അവതരണ സമയത്തെ കമ്പനി പുറത്തുവീടൂ.

നാല് ക്യാമറയായിരിക്കും മോഡലിനെന്നാണ് പറയപ്പെടുന്നത്. മീഡിയ ടെകിന്‍റെതാവും പ്രൊസസര്‍. 18വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങും പ്രതീക്ഷിക്കുന്നു. ക്യാമറ ഉപയോഗിച്ചുള്ള ചിത്രങ്ങളും കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു. മികവുറ്റ ക്വാളിറ്റിയാണ് ചിത്രങ്ങള്‍ക്ക്. ഷവോമിയുടെ മോഡലുകള്‍ക്കെല്ലാം മികച്ച പ്രതികരണങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ ഇത്രയും രജിസ്ട്രേഷനുകള്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം പുതുമയാണ്.

TAGS :
Next Story