Quantcast

ഐഫോണ്‍ 11 സീരീസ് ഫോണുകളുടെ പ്രത്യേകതകള്‍ ചോര്‍ന്നു

സെപ്തംബര്‍ 10ന് നടക്കുന്ന ചടങ്ങിലായിരിക്കും ആപ്പിള്‍ ഐഫോണ്‍ 11 സീരീസിലെ ഫോണുകളെ അവതരിപ്പിക്കുക.

MediaOne Logo

Web Desk 5

  • Published:

    1 Sept 2019 7:11 PM IST

ഐഫോണ്‍ 11 സീരീസ് ഫോണുകളുടെ പ്രത്യേകതകള്‍ ചോര്‍ന്നു
X

ഐഫോണ്‍ 11 സീരീസ് ഫോണുകളുടെ പ്രത്യേകതകള്‍ ആപ്പിള്‍ പ്രഖ്യാപിക്കും മുമ്പ് പുറത്തായി. iPhone 11, iPhone 11 Pro, iPhone 11 Pro Max എന്നീ മോഡലുകളുടെ എല്ലാ സ്‌പെസിഫിക്കേഷനും പുറത്തായിട്ടുണ്ട്. അതീവരഹസ്യമായി തങ്ങളുടെ ഉത്പന്നങ്ങളുടെ നിര്‍മ്മാണം നടത്തുകയും ലോഞ്ചിംങില്‍ മാത്രം വിവരം പുറത്തുവിടുകയും ചെയ്യുന്ന ആപ്പിള്‍ രീതിക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.

ഐ ഫോണ്‍ 11 സീരീസ് ഫോണുകളുടെ പ്രത്യേകതകള്‍

iPhone XRന്റെ പിന്‍ഗാമിയായാണ് iPhone 11ന്റെ വരവ്. 6.1 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേയുടെ റെസല്യൂഷ്യന്‍ 1792*828 ആയിരിക്കും. എ13 ചിപ് സെറ്റിലുള്ള ഫോണിന് 4 ജിബി RAM ആയിരിക്കും ഉണ്ടാവുക. 64 ജിബി, 256 ജിബി, 512 ജിബി തുടങ്ങിയ വേരിയന്റുകളും ഫോണിനുണ്ടാകും.

12 എംപിസെല്‍ഫി ക്യാമറയും 12 എംപിയുടെ തന്നെ ഇരട്ട പിന്‍ക്യാമറയും ഫോണിനുണ്ട്. 3110 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് ഏകദേശം 54000 രൂപയോട് അടുപ്പിച്ചായിരിക്കും ഇന്ത്യയിലെ വില.

iPhone 11 നേക്കാള്‍ മെച്ചപ്പെട്ട സ്‌പെസിഫിക്കേഷനോടെയാണ് iPhone 11 Pro വരുന്നതെങ്കിലും ഡിസ്‌പ്ലേക്ക് വലിപ്പം കുറവാണ്(5.8 ഇഞ്ച്). സ്‌ക്രീന്‍ റെസല്യൂഷന്‍ 2436*1125. എ 13 ചിപ്‌സെറ്റില്‍ പുറത്തിറങ്ങുന്ന iPhone 11 Proയില്‍ 6 ജിബി റാം ആയിരിക്കും ഉണ്ടാവുക. 128 ജിബി, 256 ജിബി, 512 ജിബി വേരിയന്റുകളില്‍ ലഭ്യമാകും.

12എംപിയുടെ സെല്‍ഫി ക്യാമറയുള്ള ഫോണില്‍ 12 എംപിയുടെ തന്നെ മൂന്ന് പിന്‍ക്യാമറകളുണ്ടായിരിക്കും. 3190 എം.എഎച്ചിന്റെ ബാറ്ററി കരുത്തേകുന്ന 11 പ്രോയ്ക്ക് 72000 രൂപയോട് അടുപ്പിച്ചായിരിക്കും വില.

ഐഫോണ്‍ 11 സീരീസിലെ ഏറ്റവും മികച്ച സ്‌പെസിഫിക്കേഷനിലായിരിക്കും iPhone 11 Pro Max ഇറങ്ങുക.6.5 ഇഞ്ച് OLED ഡിസ്‌പ്ലേയ്ക്ക് 2688*1242 റെസല്യൂഷനായിരിക്കും ഉണ്ടാവുക. എ 13 ചിപ് തന്നെയാണ് ഈ ഫോണിലും ഉപയോഗിക്കുക. 6ജിബി റാമില്‍ 128 ജിബി, 256 ജിബി, 512 ജിബി വേരിയന്റുകളില്‍ ഫോണ്‍ പുറത്തിറങ്ങും.

iPhone 11 Pro യുടെ അതേ രീതിയിലുള്ള ക്യാമറകളായിരിക്കും ഇതിലുമുണ്ടാവുക. 3500 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് ഏകദേശം 79000 രൂപയായിരിക്കും ഉണ്ടാവുക.

സെപ്തംബര്‍ 10ന് നടക്കുന്ന ചടങ്ങിലായിരിക്കും ആപ്പിള്‍ ഐഫോണ്‍ 11 സീരീസിലെ ഫോണുകളെ അവതരിപ്പിക്കുക.

TAGS :
Next Story