പബ്ജി ലൈറ്റില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന

പബ്ജിയുടെ പുതിയ പതിപ്പായ പബ്ജി ലൈറ്റും സൂപ്പര്‍ഹിറ്റായി പ്രചരിക്കുകയാണ്. പബ്ജിയിലെ ഒട്ടുമിക്ക ഫീച്ചറുകളും ഉള്ള പുതിയ പതിപ്പിനായി ഇന്ത്യക്കാര്‍ക്ക് പ്രത്യേകം സെര്‍വര്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഇതോടെ ഓണ്‍ലൈനില്‍ ഗെയിമിന്റെ കാര്യക്ഷമതയും വേഗതയും കൂടുതല്‍ വര്‍ധിക്കുമെന്നാണ് വാഗ്ദാനം.
നിരവധി പുതിയ ഫീച്ചറുകളും പബ്ജി ലൈറ്റില്‍ അവതരിപ്പിക്കുന്നുണ്ട്. അതേസമയം പബ്ജി മൊബൈല്‍ വെര്‍ഷന്റെ ബേസിക് ഫീച്ചറുകളില്‍ മാറ്റമുണ്ടാകില്ല. പ്രധാനമായും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ ലക്ഷ്യമിട്ടാണ് പബ്ജി ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. താരതമ്യേന ചെറിയ സ്‌പെസിഫിക്കേഷനുള്ള കമ്പ്യൂട്ടറുകളിലും പബ്ജി ലൈറ്റ് ആസ്വദിച്ച് കളിക്കാനാകും.
കളിക്കുന്നതിനിടയില്‍ ലാഗിംങ് പരമാവധി കുറക്കുകയെന്ന ലക്ഷ്യത്തിലാണ് ഇന്ത്യയില്‍ പ്രത്യേകം സര്‍വര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പബ്ജിയെ അപേക്ഷിച്ച് പബ്ജി മൊബൈല്‍ ലൈറ്റില്‍ ചെറിയ മാപ്പാണ് ഉണ്ടാവുക. എന്നാല്‍ റെഡ് സോണില്‍ അപകടം കൂടുതലായിരിക്കും.

ഫേസ്ബുക്കില്‍ ഇത് സംബന്ധിച്ച് പരസ്യം പബ്ജി വിട്ടിരുന്നു. ഇതിലാണ് ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യന്‍ സര്‍വറായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.
Adjust Story Font
16

