108 മെഗാപിക്‌സലോ? ഷവോമി ഒരുങ്ങിതന്നെ
നേരത്തെ പ്രചരിച്ചിരുന്നത് പോലെ ഷവോമിയുടെ മിക്‌സ് 4 എന്ന മോഡലില്‍ അല്ല ഈ ക്യാമറ എത്തുക.

108 മെഗാപിക്‌സല്‍ ക്യാമറ അടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുമെന്ന് ഷവോമി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ഈ മോഡലിനെക്കുറിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. എം.ഐയുടെ ഗ്യാലറി ആപ്ലിക്കേഷന്‍ കോഡിലൂടെയാണ് ഇപ്പോള്‍ ഈ ഫോണിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എക്‌സ്ഡിഎ ഡെവലപ്പേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ പ്രചരിച്ചിരുന്നത് പോലെ ഷവോമിയുടെ മിക്‌സ് 4 എന്ന മോഡലില്‍ അല്ല ഈ ക്യാമറ എത്തുക. റിപ്പോര്‍ട്ട് പ്രകാരം ഏത് മോഡലാണ് എന്ന് പറയുന്നില്ലെങ്കിലും 108 മെഗാപിക്‌സലുള്ള നാല് സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. ഫോണിന്‍റെ പിന്‍വശത്തായിരിക്കും ക്യാമറ. മറ്റു വിശദാംശങ്ങളൊന്നും ലഭ്യമല്ല. സാംസങിന്റെ ഐസോസെല്‍ ബ്രൈറ്റ് എച്ച്എംഎക്‌സ് ക്യാമറ സെന്‍സറാവും ഇതില്‍ ഉപയോഗിക്കുക എന്ന് പറയപ്പെടുന്നു.
ഈ സെന്‍സറിന്റെ നിര്‍മ്മാണം സാംസങ് ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. 108 മെഗാപിക്‌സല്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഈ സെന്‍സര്‍. 48, 64 മെഗാപിക്സലുകള്‍ ഇറക്കി വിപണി കീഴടക്കിയ ഷവോമിക്ക് 108 മെഗാപിക്സലും കാര്യമായ വെല്ലുവിളിയില്ല. നോട്ട് 8 പ്രോയിലാണ് 64 മെഗാപിക്സലിന്‍റെ ക്യാമറയുള്ളത്. ഈ മോഡല്‍ ഉടന്‍ തന്നെ വിപണിയിലെത്തും.
Adjust Story Font
16

