5 ജി സാങ്കേതികവിദ്യ വേണോ... ? വില്‍പ്പനക്ക് തയ്യാറായി വാവേയ്
അമേരിക്കയും ആസ്ട്രേലിയയും വാവേയ് ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഉണ്ടായ മാന്ദ്യം മറികടക്കാനാണ് വാവേയുടെ പുതിയ നീക്കം.

വാവേയുടെ 5 ജി സാങ്കേതികവിദ്യ ഏതെങ്കിലും പാശ്ചാത്യ കന്പനിക്ക് വില്‍ക്കാന്‍ തയ്യാറാണെന്ന് ചീഫ് എക്സിക്യൂട്ടീവ് റെന്‍ സെങ്‍ഗ്ഫീ. അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാനാണ് ചൈനീസ് കന്പനിയായ വാവേയുടെ ശ്രമം. അതേസമയം, വാവേയുടെ പദ്ധതിയോട് താല്‍പര്യം പ്രകടിപ്പിച്ച് പ്രമുഖ കന്പനികള്‍ ആരും ഇതുവരെ രംഗത്ത് വന്നിട്ടില്ല.
അമേരിക്കയും ആസ്ട്രേലിയയും വാവേയ് ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഉണ്ടായ മാന്ദ്യം മറികടക്കാനാണ് വാവേയുടെ പുതിയ നീക്കം. സാങ്കേതികവിദ്യയുടെ സോഫ്ട്‍വെയര്‍ കോഡ‍് മാറ്റുന്നതിനുള്ള സ്വാതന്ത്ര്യം അത് വാങ്ങുന്ന കന്പനിക്ക് ഉണ്ടാകുമെന്നും വാവേയ് വ്യക്തമാക്കുന്നു. സോഫ്‍ട് വെയറിലുണ്ടാകുന്ന തകരാറുകളും അപ്‍ഡേഷനുകളും വാവേയുടെ ഇടപെല്‍ ഇല്ലാതെ തന്നെ നിര്‍വഹിക്കാന്‍ ഇതു വഴി സാധിക്കും.
വാവേയുടെ ഈ തീരുമാനം അസാധാരണമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം, നോക്കിയ എറിക്സണ്‍ അടക്കമുള്ള വന്പന്‍മാര്‍ ഇതുവരെ വാവേയുടെ ഓഫറിനോട് പ്രതികരിച്ചിട്ടില്ല. സാങ്കേതികവിദ്യ കൈവശപ്പെടുത്തിയാലും അത് വാവേയുടെ ഇടപെടലില്‍ നിന്ന് പൂര്‍ണമായും മുക്തമാണെന്നത് ട്രംപ് ഭരണകൂടത്തിന് ഏതു വിധം ബോധ്യപ്പെടുത്തും എന്നതും പ്രതിബന്ധമാണ്.
മറ്റ് രാജ്യങ്ങളില്‍ ചാര പ്രവര്‍ത്തനം നടത്തുന്നതിന് ചൈനീസ് സര്‍ക്കാരിനെ വാവേയ് സഹായിക്കുന്നു എന്നാരോപിച്ചാണ് അമേരിക്ക വാവേയ് ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആരോപണം നിഷേധിച്ച വാവേയ് തങ്ങളുടെ കന്പനി ഒരു സ്വകാര്യ സ്ഥാപനമാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും വിശദീകരിച്ചിരുന്നു.
Adjust Story Font
16

