ആലിബാബയുടെ പടിയിറങ്ങാന്‍ ജാക്ക് മാ
ആലിബാബയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനും സഹസ്ഥാപകനുമായ ജാക്ക് കന്പനിയില്‍ നിന്നും താത്കാലികമായാണ് വിട വാങ്ങുന്നത്. നിലവിലുള്ള ബോര്‍ഡിന്റെ കാലാവധി 2020-ല്‍ അവസാനിക്കും.

ആലിബാബ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സ്ഥാപകനായ ജാക്ക് മാ പടിയിറങ്ങുന്നു. ചൈനീസ് ഇ കൊമേഴ്സ് കന്പനിയായ ആലിബാബയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചാണ് അദ്ദഹം വിരമിക്കുന്നത്. തന്റെ 55-ാമത്തെ വയസിലാണ് ജാക്ക് മാ പടിയിറങ്ങുന്നത്.
ആലിബാബയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനും സഹസ്ഥാപകനുമായ ജാക്ക് കന്പനിയില്‍ നിന്നും താത്കാലികമായാണ് വിട വാങ്ങുന്നത്. നിലവിലുള്ള ബോര്‍ഡിന്റെ കാലാവധി 2020-ല്‍ അവസാനിക്കും. അതുവരെ അദ്ദേഹം നിലവിലെ പദവിയില്‍ തുടരും. 2013 ല്‍ മാ ആലിബാബയുടെ ചീഫ് എക്‌സിക്യൂട്ടീവ് പദവി ഉപേക്ഷിച്ചിരുന്നു. അതേസമയം, ആലിബാബായുടെ 6.4 ശതമാനം ഓഹരി മായുടെ പേരിലാണ്.
ഇംഗ്ലീഷ് അധ്യാപകനായി ജീവിതം ആരംഭിച്ച ജാക്ക് മാ 1999-ലാണ് ആലിബാബക്ക് തുടക്കമിട്ടത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കന്പനിയായി ആലിബാബ വളര്‍ന്നു. കിഴക്കന്‍ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൂ അപ്പാര്‍ട്ട്‌മെന്റില്‍ തന്റെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മറ്റു 17 പേര്‍ക്കൊപ്പമായിരുന്നു മാ ആലിബാബ തുടങ്ങിയത്.
ഒടുവില്‍ ജാക്ക് മാ വിരമിക്കുന്പോള്‍ കന്പനിയുടെ മൂല്യം 460 ബില്യന്‍ ഡോളറാണ്. ഇ കൊമേഴ്‌സ്, ഡിജിറ്റല്‍ പേമെന്റ് കമ്പനിയായാണ് ആലിബാബ തുടങ്ങിയത്. എന്നാല്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്ന കന്പനി ഇന്ന് ഫുഡ് ഡെലിവറി, ലോജിസ്റ്റിക് തുടങ്ങി ക്ലൌഡ് കംപ്യൂട്ടിങ്ങില്‍ വരെയെത്തിച്ചേര്‍ന്നു. കമ്പനി ചൈനയിലെ മാധ്യമ സ്വത്തുക്കളില്‍ സിംഹഭാഗവും കയ്യടക്കിയിരിക്കുകയാണ്. ചൈനാക്കാരുടെ സ്വന്തം സാമൂഹ്യ മാധ്യമമായ വെയ്‌ബോ, ഹോങ്കോംഗില്‍ ഏറെ പ്രചാരമുള്ള ഇംഗ്ലീഷ് ഭാഷയിലുള്ള പത്രം ദി സൗത്ത് ചൈനാ മോണിങ് എല്ലാം ഇതില്‍ പെടുന്നു.
Adjust Story Font
16

