Quantcast

ആതർ 340 ഇലക്ട്രിക് സ്കൂട്ടർ ഉദ്പാദനം കമ്പനി നിര്‍ത്തി

ഡിമാൻഡ് കുറഞ്ഞതാണ് കാരണം

MediaOne Logo

Web Desk 12

  • Published:

    18 Sept 2019 10:32 AM IST

ആതർ 340 ഇലക്ട്രിക് സ്കൂട്ടർ ഉദ്പാദനം കമ്പനി നിര്‍ത്തി
X

ബാംഗ്ലൂർ ആസ്ഥാനമായുള്ള ആതർ എനർജിയുടെ എൻട്രി ലെവൽ സ്കൂട്ടറായ ആതർ 340ന്‍റെ നിര്‍മാണം നിര്‍ത്തിയതായി കമ്പനി അറിയിച്ചു. ആതറിന്‍റെ തന്നെ മുന്‍നിര വേരിയന്‍റായ ആതര്‍ 450 നെ അപേക്ഷിച്ച് ആതര്‍ 340ന് ആവശ്യക്കാര്‍ കുറവാണെന്നതതാണ് കമ്പനിയുടെ തീരുമാനത്തിനു പിറകില്‍. ഇനി കൂടുതല്‍ ശ്രദ്ധ ആതര്‍ 450 മോഡലിലും ഭാവി ഉല്‍പ്പന്നങ്ങളിലുമായിരിക്കുമെന്നും ആതറിന്‍റെ നിര്‍മാതാക്കള്‍ വ്യക്തമാക്കി. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ആതര്‍ 340നെ ഒഴിവാക്കിയിട്ടുണ്ട്. ആതര്‍ 340ന്‍റെ പരമാവധി വേഗത 70ഉം 450ന്‍റെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററുമാണ്.

ആതർ എനർജിയുടെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ, "ഞങ്ങളുടെ ഉപഭോക്താക്കളിൽ 99% പേരും ആതർ 450 ആണ് ഇഷ്ടപ്പെടുന്നത്. അതിനാൽ ഞങ്ങൾ ആതർ 340 നോട് വിട പറയുന്നു. ആളുകൾ മികച്ച അനുഭവം ആഗ്രഹിക്കുന്നതില്‍ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഇപ്പോൾ ഞങ്ങളുടെ എല്ലാ ശ്രമവും ആതർ 450 ലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ്.”

TAGS :
Next Story