Quantcast

5ജി ഇല്ലാതെ ഐഫോണ്‍ 11; ആപ്പിളിന് ചൈനീസ് വിപണിയില്‍ തിരിച്ചടി

അടുത്ത വര്‍ഷം അവസാനത്തോടെ ബീജിങ് അടക്കമുള്ള പ്രധാന നഗരങ്ങള്‍ 5ജി യിലേക്ക് മാറുമ്പോഴാണ് ഐഫോണിന്‍റെ ഏറ്റവും പുതിയ മോ‍ഡല്‍ 5ജി പിന്തുണയില്ലാതെ ലോഞ്ച് ചെയ്തത്

MediaOne Logo

Web Desk 12

  • Published:

    21 Sept 2019 10:26 AM IST

5ജി ഇല്ലാതെ ഐഫോണ്‍ 11; ആപ്പിളിന് ചൈനീസ് വിപണിയില്‍ തിരിച്ചടി
X

പുതിയ ഐഫോണ്‍ 11 സീരിസിന് ചൈനീസ് വിപണി നഷ്ടപ്പെടുമെന്ന് ആശങ്കയില്‍ ഐ ഫോണ്‍ ആരാധകര്‍. ഉപഭോക്താക്കള്‍ പ്രതീക്ഷിച്ച 5ജി സാങ്കേതി വിദ്യ പുതിയ ഫോണില്‍ ഇല്ല എന്നതാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. എന്നാല്‍ ചൈനീസ് ടെലികോം ഭീമന്‍മാരായ ഹുവാവേയ് രണ്ട് മാസം മുന്‍പ് തന്നെ 5ജി ഫോണ്‍ പുറത്തിറക്കിയിരുന്നു.

ഇന്നലെയാണ് ഐഫോണ്‍ 11 സീരീസ് ഫോണുകള്‍ ചൈനീസ് വിപണിയിലിറങ്ങിയത്. മൂന്ന് കാമറ എന്ന പുതിയ ഫീച്ചറുമായാണ് ഐ ഫോണ്‍ 11 ലോക വിപണിയില്‍ ഈ മാസം പത്തിന് ഇറങ്ങിയത്. എന്നാല്‍ 5ജി സാങ്കേതിക വിദ്യ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. എന്നാല്‍ മുന്‍നിര എതിരാളികളായ ഹുവാവേയ് ഐ ഫോണിനേക്കാള്‍ വില കുറച്ചാണ് 5 ജി ഫോണ്‍ പുറത്തിറക്കിയത്. അടുത്ത വര്‍ഷം അവസാനത്തോടെ ബീജിങ് അടക്കമുള്ള പ്രധാന നഗരങ്ങള്‍ 5ജി യിലേക്ക് മാറും. ഈ മാറ്റം ഐ ഫോണിനെ ബാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ 5ജി ഫോണ്‍ ആപ്പിള്‍ എന്ന് ഇറക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ അടുത്ത വര്‍ഷമെങ്കിലും 5ജി ഫോണ്‍ ഇറക്കാന്‍ ആപ്പിളിന് സാധിച്ചില്ലെങ്കില്‍ ചൈനീസ് വിപണി നഷ്ടപ്പെടുമെന്നാണ് ആരാധകര്‍ പറയുന്നത്.

TAGS :
Next Story