Quantcast

ടെലിഗ്രാം നിരോധിക്കണമെന്ന് ഹൈക്കോടതിയില്‍ ഹരജി; ഹരജി സമര്‍പ്പിച്ചത് കോഴിക്കോട് സ്വദേശി

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, തീവ്രവാദ സന്ദേശങ്ങളും ടെലിഗ്രാമിലൂട പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നാരോപിച്ചാണ് ഹരജി

MediaOne Logo

Web Desk 12

  • Published:

    2 Oct 2019 12:13 PM IST

ടെലിഗ്രാം നിരോധിക്കണമെന്ന് ഹൈക്കോടതിയില്‍ ഹരജി; ഹരജി സമര്‍പ്പിച്ചത് കോഴിക്കോട് സ്വദേശി
X

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം നിരോധിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് സ്വദേശി അഥീന സോളമന്‍ ഹൈക്കോടതിയില്‍. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദ സന്ദേശങ്ങളും ടെലിഗ്രാമിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നാരോപിച്ചാണ് ഹരജി. ഹരജി സമര്‍പ്പിച്ച കോഴിക്കോട് സ്വദേശിനിയായ അഥീന സോളമന്‍ ബെംഗളൂരു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ നിയമ വിദ്യാര്‍ത്ഥിയാണ്.

2013 ല്‍ ലോഞ്ച് ചെയ്ത മെസ്സേജിങ് ആപ്പായ ടെലിഗ്രാമില്‍ സന്ദേശം അയക്കുന്ന വ്യക്തിയാരാണെന്നത് മറച്ചുവെച്ചുകൊണ്ട് രഹസ്യസന്ദേശങ്ങള്‍ അയക്കാന്‍ കഴിയും. ടെലിഗ്രാമിനെ തീവ്രവാദ പ്രചരണങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യോനേഷ്യയില്‍ ടെലിഗ്രാം നിരോധിച്ചിരുന്നു. മുതലായ കാര്യങ്ങളെ ചൂണ്ടിക്കാണിച്ചാണ് പൊതുതാല്‍പര്യ ഹരജി കൊടുത്തിരിക്കുന്നത്. വ്യാഴാഴ്ച കോടതി ഹരജി പരിഗണിക്കും. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തെക്കുറിച്ച് സുപ്രീം കോടതി ആശങ്ക പങ്കു വെച്ചിരുന്നു.

TAGS :
Next Story