ഇന്‍റര്‍നെറ്റ് വിപ്ലവം സൃഷ്ടിക്കാന്‍ കെ ഫോണ്‍! പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
പിന്നോക്ക മേഖലിയിലുള്ള ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൌജന്യമായി ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പദ്ധതിയുമായി കേരള സര്‍ക്കാര്‍.

പിന്നോക്ക മേഖലിയിലുള്ള ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൌജന്യമായി ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റവര്‍ക്കിലൂടെ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം നല്‍കുന്ന പദ്ധതിയാണ് വരാന്‍ പോകുന്നത്. ഇന്‍റര്‍നെറ്റ് മേഖലയിലെ കുത്തകവല്‍കരണത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുക.
സംസ്ഥാനത്ത് ശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുക വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി. കെ.എസ്.ഇ.ബി യും കേരളാ സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ടെന്‍ഡര്‍. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസെന്‍സ് ഉള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും കഴിയും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കെ ഫോണുമായി സഹകരിക്കാനുള്ള അവസരവും ഉണ്ട്.
കെ-ഫോണ്‍ ************ സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നു....
Posted by Pinarayi Vijayan on Thursday, October 17, 2019
''കെ ഫോണ്‍ പദ്ധതി സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് വിപ്ലവം സൃഷ്ടിക്കും, അതിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും, ഇതു വഴി സംസ്ഥാനത്തെ ഐ.ടി മേഖലയില്‍ വന്‍ കുതിപ്പിന് സാധ്യമാകും'' മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം. പിന്നോക്ക മേഖലിയിലുള്ള ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൌജന്യമായി ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിനു പുറമേ ബാക്കി ഉള്ള സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കും. മൂവായിരത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 എം.ബി.പി.എസ് മുതല്‍ തൊട്ട് 1 ജി.ബി.പി.എസ് വരെ വേഗതയില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

