Quantcast

എം.ഐ സി.സി9 പ്രോ അവതരിച്ചു; 108 എം.പി പെന്റാ കാമറ, വിലയും പ്രത്യേകതകളും...

സ്നാപ്ഡ്രാഗണ്‍ 730 ജി ഗെയിം ചിപ്‍സെറ്റില്‍ പ്രവര്‍ത്തിക്കുന്ന നോട്ട് 10 സൂപ്പര്‍വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്. 

MediaOne Logo

Web Desk

  • Published:

    5 Nov 2019 8:13 AM GMT

എം.ഐ സി.സി9 പ്രോ അവതരിച്ചു; 108 എം.പി പെന്റാ കാമറ, വിലയും പ്രത്യേകതകളും...
X

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഷവോമി തങ്ങളുടെ പുതിയ പോരാളിയെ അവതരിപ്പിച്ചു. എം.ഐ സി.സി9 പ്രോ എന്ന നോട്ട് 10 ആണ് പുതിയ അവതാരം. കരുത്തരില്‍ കരുത്തനെന്ന് വിശേഷിപ്പിച്ചാണ് ഷവോമി നോട്ട് 10 നെ രംഗത്തിറക്കുന്നത്. ആറ് ജി.ബി റാമും 128 ജിബി സ്റ്റോറേജുമാണ് നോട്ട് 10 ന്റെ അടിസ്ഥാന മോഡലിലുള്ളത്. 108 എം.പി പെന്റാ ലെന്‍സ് കാമറയാണ് നോട്ട് 10 ന്റെ ഏറ്റവും വലിയ പ്രത്യേകത.

സ്നാപ്ഡ്രാഗണ്‍ 730 ജി ഗെയിം ചിപ്‍സെറ്റില്‍ പ്രവര്‍ത്തിക്കുന്ന നോട്ട് 10 സൂപ്പര്‍വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്. ചൈനീസ് വിപണിയില്‍ എം.ഐ സി.സി9 പ്രോ എന്ന പേരില്‍ ഇറങ്ങിയ ഫോണ്‍ ചൈനക്ക് പുറത്തുള്ള വിപണിയില്‍ എം.ഐ നോട്ട് 10 എന്ന പേരിലാണ് എത്തുക. ചൈനക്ക് ശേഷം സ്പെയിനിലാണ് ആദ്യം നോട്ട് 10 എത്തുന്നത്. നാളെ നോട്ട് 10നെ ഷവോമി മാഡ്രിഡില്‍ പരിചയപ്പെടുത്തും. ഈ മാസം അവസാനമായിരിക്കും നോട്ട് 10 ആഗോളതലത്തില്‍ വിപണിയിലേക്ക് എത്തുന്നത്. 10x ഹൈബ്രിഡ് സൂം, അള്‍ട്രാ വൈഡ് ലെന്‍സ്, മാക്രോ ലെന്‍സ്, ഡെപ്ത് ലെന്‍സ് ഒക്കെ അടങ്ങുന്ന അഞ്ച് ലെന്‍സുകളാണ് നോട്ട് 10 ല്‍ ഷവോമി ഒരുക്കിയിരിക്കുന്നത്. 6ജിബി/128 ജിബി മോഡലിന് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 28,000 രൂപ വരും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 31,000 രൂപയായിരിക്കും വില. 8ജിബി റാം 256 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 35,000 രൂപയായിരിക്കും വില.

6.47 ഇഞ്ച് കര്‍വ് ഒലെഡ് ഡിസ്പ്ലേയാണിതിലുള്ളത്. 32 മെഗാപിക്സലിന്റെ സെല്‍ഫി കാമറയാണ് മറ്റൊരു സവിശേഷത. പിന്‍ഭാഗത്തെ കാമറയുടെ കരുത്ത് 108 മെഗാപിക്സലാണ്. 108+8+12+20+2MP ഇങ്ങനെയാണ് കാമറയുടെ കണക്ക്. 5,260mAh ബാറ്ററിയാണ് ഈ കരുത്തന്‍ ഫോണിന്റെ ജീവശ്വാസം. ആന്‍ഡ്രോയ്ഡ് 9 പൈയിലാണ് ഇവന്‍ എത്തുന്നത്. നിലവില്‍ ഇറങ്ങുന്ന മിക്ക സ്മാര്‍ട്ട്ഫോണുകളിലുമുള്ള ഡിസ്പ്ലേയില്‍ തന്നെയുള്ള ഫിംഗര്‍പ്രിന്റ് സ്കാനര്‍, എന്‍.എഫ്.സി തുടങ്ങിയ സൌകര്യങ്ങളും നോട്ട് 10 ലുണ്ട്.

TAGS :
Next Story