ഗൂഗിള്‍ ആപ്പുകള്‍ക്ക് പകരം സ്വന്തം ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാന്‍ വാവെയ്
നേരത്തെ മൈക്രോസോഫ്റ്റും നോകിയയും ശ്രമിച്ച് പരാജയപ്പെട്ട ഈ നീക്കത്തിന് പിന്നിലെ വെല്ലുവിളികളെ പണം കൊണ്ട് ഇല്ലാതാക്കാനാണ് വാവെയ് ശ്രമം...

ഗൂഗിളിന്റേയും അമേരിക്കയുടേയും ഉപരോധത്തേയും നിയന്ത്രണങ്ങളേയും സ്വന്തം നിലക്ക് എതിരിടാനാണ് ചൈനീസ് ടെക് കമ്പനിയായ വാവെയുടെ തീരുമാനം. ഗൂഗിളിന്റെ സ്വന്തം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ക്ക് പകരം സ്വന്തം ആപ്പുകള്‍ പുറത്തിറക്കാനാണ് വാവെയ് നീക്കം. നേരത്തെ മൈക്രോസോഫ്റ്റും നോകിയയും ശ്രമിച്ച് പരാജയപ്പെട്ടിടത്തേക്കാണ് ചൈനീസ് കമ്പനി ഇറങ്ങുന്നത്.
മാര്‍ച്ചില്‍ പുറത്തിറങ്ങാനിരിക്കുന്ന വാവെയുടെ പി40 സ്മാര്‍ട്ട്‌ഫോണില്‍ യുട്യൂബും മാപും അടക്കമുള്ള ഗൂഗിളിന്റെ കോര്‍ ആപ്പുകള്‍ക്ക് പകരം സ്വന്തം ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാനാണ് വാവെയ് ശ്രമം. ഇതിനായി 1.5 ബില്യണ്‍ ഡോളറാണ്(ഏകദേശം 10721 കോടിരൂപ) വാവെയ് നീക്കിവെച്ചിരിക്കുന്നത്.

ആപ്പിളിന്റെ ഐ.ഒ.എസിനും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനും ബദലായി ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചെടുക്കുകയാണ് വാവെയ് ടെക്‌നോളജീസിന്റെ ശ്രമം. ഇതിനായി ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്ന പ്രോഗ്രാമര്‍മാര്‍ക്ക് വന്‍ ഓഫറുകളും ഇവര്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ചൈനീസ് ഭരണകൂടത്തിനുവേണ്ടി ചാരപ്പണി നടത്തുന്നുവെന്ന ആരോപണത്തിന് പിന്നാലെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധമാണ് വാവെയ്ക്ക് ആഗോള വിപണിയില്‍ തിരിച്ചടിയായത്. ഗൂഗിളിന്റെ ഉപരോധവും വാവെയുടെ കുതിപ്പിന് തടസമായി.
നിലവില്‍ ഓപണ്‍ സോഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളില്‍ പലതും വാവെയ് അടക്കമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ലഭ്യമാണ്. എന്നാല്‍ ഗൂഗിള്‍ മാപ്പ്, യുട്യൂബ്, ഫോട്ടോസ് തുടങ്ങിയ കോര്‍ ആപ്പുകള്‍ ലഭ്യമാക്കണമെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഗൂഗിളിന് പണം നല്‍കേണ്ടതുണ്ട്. ഇത്തരം കോര്‍ ആപ്ലിക്കേഷനുകള്‍ വാവെയ്ക്ക് നല്‍കാതെ ഗൂഗിള്‍ തടഞ്ഞതോടെയാണ് അവര്‍ പുതുവഴി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്.
ये à¤à¥€ पà¥�ें- ഗൂഗിള്‍ ഉപരോധം ഏശിയില്ല, വാവെയ് ലോകത്തെ രണ്ടാമത്തെ ഫോണ്‍ കമ്പനി
ചൈനയില്‍ ഇപ്പോഴും വാവെയെ വെല്ലാന്‍ ആരുമില്ല. ഗൂഗിളുമായി ചൈനീസ് ഭരണകൂടം നേരത്തേ തെറ്റിയതിനാല്‍ ഗൂഗിളിന് പകരം സെര്‍ച്ച് എഞ്ചിന്‍ അടക്കം ചൈനയിലുണ്ട്. വീഡിയോകള്‍ക്ക് യോകു ഡോട്ട് കോമും ഗൂഗിളിന് പകരം ബെയ്ദു ഡോട്ട് കോമുമാണ് ചൈനയില്‍ ഉപയോഗിക്കുന്നത്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്കും ചൈനീസ് പതിപ്പുണ്ട്. അതുകൊണ്ടുതന്നെ വാവെയ്ക്ക് നേരെയുള്ള ആപ്പ് ഉപരോധം ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ചൈനയില്‍ ഏശില്ല.
എന്നാല്‍ അന്താരാഷ്ട്ര തലത്തിലേക്ക് അവര്‍ക്ക് ബിസിനസ് വ്യാപിപ്പിക്കണമെങ്കില്‍ ഗൂഗിളുമായി സഹകരിക്കുകയോ ഗൂഗിള്‍ സേവനങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തുകയോ വേണം. സഹകരണം സാധ്യമല്ലാത്ത നിലവന്നതോടെയാണ് പകരം ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുകയെന്ന തീരുമാനത്തിലേക്ക് വാവെയ് എത്തിയിരിക്കുന്നത്.
Adjust Story Font
16

