Quantcast

ട്രംപിന്റെ സന്ദേശങ്ങള്‍ നീക്കം ചെയ്യാതിരുന്നതിന്റെ കാരണം വിശദീകരിച്ച് സുക്കര്‍ബര്‍ഗ്

ഫേസ്ബുക്കിന്റെ ജീവനക്കാര്‍ക്കിടയില്‍ നിന്നു തന്നെ ട്രംപിന്റെ പോസ്റ്റിനെതിരെ നടപടിയെടുക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു...

MediaOne Logo

  • Published:

    30 May 2020 3:00 PM GMT

ട്രംപിന്റെ സന്ദേശങ്ങള്‍ നീക്കം ചെയ്യാതിരുന്നതിന്റെ കാരണം വിശദീകരിച്ച് സുക്കര്‍ബര്‍ഗ്
X

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് മാര്‍ക്ക്‌സുക്കര്‍ബര്‍ഗ്. ട്രംപിന്റെ ട്വീറ്റുകള്‍ക്കെതിരെ ട്വിറ്റര്‍ നടപടിയെടുക്കുകയും അതേ പരാമര്‍ശങ്ങള്‍ ഫേസ്ബുക്ക് അനുവദിക്കുകയും ചെയ്തത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സുക്കര്‍ബര്‍ഗ് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് സുക്കര്‍ബര്‍ഗ് നെടുനീളന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. മിനസോട്ടയില്‍ നടക്കുന്ന പ്രക്ഷേഭങ്ങളുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് നയങ്ങള്‍ക്ക് വിരുദ്ധമാണോയെന്നകാര്യം വിശദമായി പരിശോധിച്ചുവെന്നാണ് സുക്കര്‍ബര്‍ഗ് അവകാശപ്പെടുന്നത്. എന്നാല്‍ ഭരണകൂടം ജനങ്ങള്‍ക്കുമേല്‍ ബലം പ്രയോഗിക്കുമെന്ന വിവരം പങ്കുവെക്കുന്നതിനെ ഫേസ്ബുക്കിന്റെ നയങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന തീരുമാനത്തിലാണ് ഒടുവിലെത്തിയതെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു.

This has been an incredibly tough week after a string of tough weeks. The killing of George Floyd showed yet again that...

Posted by Mark Zuckerberg on Friday, May 29, 2020

അതേസമയം ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യം ഇത്തരം ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ എന്നതുസംബന്ധിച്ച പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും സുക്കര്‍ബര്‍ഗ് സമ്മതിക്കുന്നുണ്ട്. അപ്പോഴും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ ബലം പ്രയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന കാര്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന ന്യായമാണ് സുക്കര്‍ബര്‍ഗ് നിരത്തുന്നത്.

ये भी पà¥�ें- കൊള്ള തുടങ്ങിയാല്‍ വെടിവെപ്പ് തുടങ്ങുമെന്ന് ട്രംപ്, അക്രമം പ്രോത്സാഹിപ്പിക്കില്ലെന്ന് ട്വിറ്റര്‍

ഫേസ്ബുക്കിന്റെ ജീവനക്കാര്‍ക്കിടയില്‍ നിന്നു തന്നെ ട്രംപിന്റെ പോസ്റ്റിനെതിരെ നടപടിയെടുക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. ഫേസ്ബുക്ക് ജീവനക്കാരുടെ ആഭ്യന്തര ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ കമ്പനിയുടെ നിലപാട് ദഹിക്കാന്‍ പ്രയാസമെന്നായിരുന്നു ഒരു ജീവനക്കാരന്റെ പ്രതികരണം.

ഇതേ സന്ദേശം ട്വീറ്റു ചെയ്തപ്പോഴാണ് ട്രംപിനെതിരെ ട്വിറ്റര്‍ നടപടിയെടുത്തത്

തങ്ങളുടെ നയത്തിന് വിരുദ്ധമായി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം പറഞ്ഞ് ട്രംപിന്റെ ട്വീറ്റ് ട്വിറ്റര്‍ നടപടിയെടുത്തിരുന്നു. ഇത് ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സിയും ട്രംപും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു.

ട്രംപിന്റെ ചില ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഇപ്പോഴത്തെ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ മെയില്‍ ഇന്‍ ബാലറ്റുകള്‍ തട്ടിപ്പിന് കാരണമാകുന്നുവെന്ന ട്രംപിന്റെ ട്വീറ്റുകള്‍ക്കായിരുന്നു മുന്നറിയിപ്പ് ലഭിച്ചത്. ഇതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍ ട്രംപ് വ്യാഴാഴ്ച്ച ഒപ്പുവെച്ചിരുന്നു.

TAGS :
Next Story