ടിക് ടോക്, യൂക്യാം, വീചാറ്റ്... ഇന്റലിജന്‍സ് നിരോധിക്കാന്‍ ആവശ്യപ്പെട്ട 50ഓളം ആപ്പുകള്‍
സോഷ്യല്‍ മീഡിയ, ഇ-കൊമേഴ്‌സ്, ഫയല്‍ ഷെയറിങ്, ബ്രൗസിങ് ആപ്പുകള്‍ക്കാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്തോ-ചൈന സംഘര്‍ഷം നയതന്ത്ര തലത്തിലേതെന്ന പോലെ തന്നെ ഓണ്‍ലൈനിലും വലിയ ചര്‍ച്ചക്കാണ് വഴിവെച്ചത്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനമുണ്ടായി. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായ ഉടനെ തന്നെ പ്രമുഖ ചൈനീസ് എന്റര്‍ടെയിന്‍മെന്റ് ആപ്പായ ടിക് ടോക് ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ടിക് ടോക്കിന് പുറമെ, ബഹിഷ്‌ക്കരിക്കുകയോ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയോ ചെയ്യാന്‍ ആവശ്യപ്പെട്ട് ഇന്റലിജന്‍സ് വൃത്തങ്ങള്‍ കേന്ദ്രസര്‍ക്കാറിന് കൈമാറിയത് 52 മൊബൈല്‍ ആപ്പുകളുടെ ലിസ്റ്റാണ്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയ, ഇ-കൊമേഴ്‌സ്, ഫയല്‍ ഷെയറിങ്, ബ്രൗസിങ് ആപ്പുകള്‍ക്കാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം ലഭച്ചിട്ടില്ല. ടിക് ടോകക്കിന് പുറമെ, ഷെയറിറ്റ്, ബിഗോ ലൈവ്, ക്ലബ് ഫാക്ടറി, ഹെലോ, ബ്യൂട്ടി ക്യാം എന്നിവക്ക് ഇന്ത്യില്‍ വലിയ ജനപ്രീതിയാണുള്ളത്. സംഘര്‍ഷം ഉടലെടുത്ത പശ്ചാതലത്തില്‍ ജൂണ്‍ പതിനേഴിന് തീരുമാനിച്ച പുതിയ സ്മാര്‍ട്ട് ഫോണിന്റെ ലോഞ്ചിങ് ഓപോ മാറ്റി വെച്ചിരുന്നു.
സുരക്ഷ പ്രശ്‌നങ്ങളും, വിപുലമായി വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്റലിജന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ മികച്ച റേറ്റിങ്ങുള്ള ആപ്പുകളാണ് ഇതില്‍ പലതും. നിയന്ത്രണമേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടുള്ള ആപ്പുകളുടെ ലിസ്റ്റ്:
സോഷ്യല്‍ മീഡിയ:


ഇ-കൊമേഴ്സ്:


ബ്യൂട്ടി ആപ്പ്:

ഷവോമി ആപ്പുകള്‍:


ടെന്‍സന്റ് ആപ്പുകള്‍:

ടൂള്‍സ്:

Adjust Story Font
16

