18 മാസത്തിന് മുമ്പുള്ള പുതിയ ഉപഭോക്താക്കളുടെ തിരച്ചില്‍ വിവരങ്ങള്‍ സ്വയം നീക്കം ചെയ്യുമെന്ന് ഗൂഗിള്‍
ഉപഭോക്താക്കളുടെ കുറഞ്ഞ വിവരങ്ങള്‍ കൈവശം വെച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുകയെന്ന വെല്ലുവിളി ഗൂഗിള്‍ ഏറ്റെടുക്കുകയാണെന്നും സുന്ദര്‍പിച്ചെ...

കഴിഞ്ഞ വര്‍ഷമാണ് തിരച്ചില്‍, ലൊക്കേഷന്‍ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഓട്ടോ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഗൂഗിള്‍ അനുവദിച്ചത്. സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ സുതാര്യത ലക്ഷ്യമിട്ടായിരുന്നു ഗൂഗിളിന്റെ നീക്കം. ഇപ്പോഴിതാ പുതിയ ഉപഭോക്താക്കളുടെ 18 മാസത്തിന് മുമ്പുള്ള തിരച്ചില്‍, ലൊക്കേഷന്‍ വിവരങ്ങള്‍ സ്വയം നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ അറിയിച്ചിരിക്കുന്നു.
നിലവില്‍ ഗൂഗിള്‍ അക്കൗണ്ടിലെ മൂന്ന് അല്ലെങ്കില്‍ 18 മാസത്തിന് മുമ്പുള്ള വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യാനാണ് ഉപഭോക്താക്കള്‍ക്ക് ഓപ്ഷനുള്ളത്. പുതിയ അക്കൗണ്ട് തുടങ്ങുന്നവരുടെ തിരച്ചില്‍ വിവരങ്ങളും ലൊക്കേഷന്‍ വിവരങ്ങളും 18 മാസത്തിന് ശേഷം സ്വാഭാവികമായി നീക്കം ചെയ്യുന്ന ഫീച്ചറാണ് സുന്ദര്‍പിച്ചെ അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം പുതിയ അക്കൗണ്ട് എടുക്കുന്നവര്‍ക്കും കൂടുതല്‍ വേഗത്തില്‍(മൂന്ന് മാസം) വിവരങ്ങള്‍ നീക്കം ചെയ്യാനും ഒരിക്കലും വിവരങ്ങള്‍ നീക്കം ചെയ്യാതിരിക്കാനുമുള്ള ഓപ്ഷനുകളുമുണ്ടായിരിക്കും. യുട്യൂബ് അക്കൗണ്ടിലും സമാനമായ ഫീച്ചറുണ്ടാകും. എന്നാല്‍ യുട്യൂബില്‍ 18ന് പകരം 36 മാസങ്ങള്‍ക്ക് മുമ്പുള്ള വിവരങ്ങളാകും നീക്കംചെയ്യാനാവുക. പുതിയതും പഴയതുമായ യുട്യൂബ് അക്കൗണ്ടുകളിലും ഈ ഫീച്ചറാണുള്ളത്.
Adjust Story Font
16

