വണ്‍പ്ലസ് നോര്‍ഡ് സമ്മാനമായി നേടാം; ചെയ്യേണ്ടത് ഇത്രമാത്രം
ജൂലൈ 21 നാണ് വണ്‍പ്ലസ് നോര്‍ഡ് ഔദ്യോഗികമായി പുറത്തിറങ്ങുന്നത്

മൊബൈല്‍ പ്രേമികളുടെ ഇടയില്‍ ഏറ്റവുമധികം ആരാധകരുള്ള സ്മാര്‍ട്ട് ഫോണാണ് വണ്‍പ്ലസ് നോര്‍ഡ്. ടീസറൊക്കെ പുറത്തിറങ്ങിയതില്‍ പിന്നെ ഫോണിനായി കാത്തിരിക്കുകയാണ് മൊബൈല്‍ പ്രേമികള്‍. വിപണിയിലെ ചര്‍ച്ച പോലും വണ്‍പ്ലസ് നോര്‍ഡിനെ കുറിച്ചായി മാറിക്കഴിഞ്ഞു. ജൂലൈ 21 നാണ് വണ്‍പ്ലസ് നോര്‍ഡ് ഔദ്യോഗികമായി പുറത്തിറങ്ങുന്നത്.

ഇപ്പോഴിതാ ആരാധകര്‍ക്ക് വണ്‍ പ്ലസ് നോര്‍ഡ് സമ്മാനമായി നല്‍കുന്നുവെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി. ആദ്യത്തെ പത്ത് മൊബൈല്‍ ഫോണുകളാണ് സമ്മാനമായി നല്‍കുന്നത്. കമ്പനിയുടെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആ ഫോണുകള്‍ തങ്ങള്‍ നിര്‍മ്മിച്ച വണ്‍പ്ലസ് നോര്‍ഡിന്‍റെ ആദ്യത്തെ പത്ത് എണ്ണം തന്നെയാണെന്നും അത് തിരിച്ചറിയാനായി തങ്ങളിതിന് 1 മുതല്‍ 10 വരെയുള്ള നമ്പര്‍ പിറക് വശത്തായി നല്‍കിയിട്ടുണ്ടെന്നും ട്വീറ്റീലൂടെ കമ്പനി അറിയിച്ചിരിക്കുന്നു.
ഓണ്‍ലൈന്‍ മത്സരത്തിലൂടെയാണ്കമ്പനി വിജയികളെ കണ്ടെത്തുന്നത്. 18 വയസ്സിന് മുകളിലൂള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. കമ്പനിയുടെ ട്വീറ്റിന് ലവ് റിയാക്ഷന്‍ നല്‍കുകയും റീട്വീറ്റ് ചെയ്യുകയും ട്വീറ്റില്‍ നല്‍കിയിരിക്കുന്ന ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുകയും ചെയ്യുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. വണ്‍പ്ലസ് നോര്‍ഡ് ഔദ്യോഗികമായി പുറത്തിറക്കുന്ന ജൂലൈ 21 ന് വിജയികളെ പ്രഖ്യാപിക്കും.
Here’s your chance to WIN one of the first ten #OnePlusNord devices. Ever. And we’re engraving them #01 to #10 to prove it.
— OnePlus (@oneplus) July 13, 2020
To participate:
1. RT and ❤️
2. Fill this => https://t.co/fV4gjm0GXB
Winners will be announced on 21/07 after the #OnePlusNordAR launch. pic.twitter.com/27S7SRkIpA
ലോകത്തിലെ ആദ്യത്തെ എ ആര്‍ സ്മാര്‍ട്ട്ഫോണാണ് ഇത്. വൺപ്ലസ് നോർഡിന് മുൻകൂട്ടി ഓർഡർ ചെയ്യാൻ താത്പര്യമുള്ളവര്‍ക്ക് ജൂലൈ 15 മുതൽ ആമസോണിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. എന്നാൽ, ഇതിനായി 499 രൂപ നൽകേണ്ടിവരുമെന്ന് മാത്രം. പ്രീ-ഓർഡര്‍ ചെയ്യുന്നവര്‍ക്ക് വൺപ്ലസിൽ നിന്നും ലിമിറ്റഡ്-എഡിഷൻ അടങ്ങിയിരിക്കുന്ന ഒരു സർപ്രൈസ് ഗിഫ്റ്റ് ബോക്സ് ഉണ്ട്. ഇത് വാങ്ങുന്നവര്‍ക്ക് രണ്ടാമത്തെ ഗിഫ്റ്റ് ബോക്സും ലഭിക്കുമെന്നും ബ്രാൻഡ് പറഞ്ഞു. രണ്ടാമത്തെ സമ്മാനം ലഭിക്കുന്നതിനായി പ്രീ-ഓർഡർ ഉപഭോക്താക്കൾ ഓഗസ്റ്റ് 31 നകം ഇത് വാങ്ങുന്ന പ്രക്രിയ പൂർത്തിയാക്കണം.
Adjust Story Font
16

