5 ജി കരുത്തുമായി വണ്‍പ്ലസ് 8 ടി ഒക്ടോബര്‍ 14 ന് എത്തും
2019 സെപ്റ്റംബറില്‍ വണ്‍പ്ലസ് ഇന്ത്യയിലവതരിപ്പിച്ച വണ്‍പ്ലസ് 7 ടിയുടെ പിന്‍ഗാമി തന്നെയാണ് വണ്‍പ്ലസ് 8ടി

പ്രമുഖ ചൈനീസ് ബ്രാന്‍ഡായ വണ്‍പ്ലസിന്‍ ഫ്‌ലാഗ്ഷിപ്പ് ഫോണായ വണ്‍ പ്ലസ് 8ടിയെ ഒക്ടോബര്‍ 14 ന് കമ്പനി അവതരിപ്പിക്കും. ഈ വര്‍ഷം വണ്‍ പ്ലസ് 8 സീരീസില്‍ ലോഞ്ച് ചെയ്ത ഫേണുകളെല്ലാം 5 ജി എനെയ്ബിള്‍ഡ് ആയിട്ടുള്ള ഫ്‌ലാഗ് ഷിപ്പ് ഫോണുകളാണ്. ആ നിരയിലേക്ക് തന്നെയാണ് പുതിയ വണ്‍ പ്ലസ് 8 ടി 5ജിയും എത്തുന്നത്. വരാനിരിക്കുന്ന വണ്‍പ്ലസ് 8 ടി 5 ജിയിലും ഏറ്റവും പുതിയതും മെച്ചപ്പെട്ടതുമായ സാങ്കേതിക സംവിധാനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിച്ചിരിക്കുന്നത്. 2019 സെപ്റ്റംബറില്‍ വണ്‍പ്ലസ് ഇന്ത്യയിലവതരിപ്പിച്ച വണ്‍പ്ലസ് 7 ടിയുടെ പിന്‍ഗാമി തന്നെയാണ് വണ്‍പ്ലസ് 8ടി.
പ്രതീക്ഷിക്കപ്പെടുന്ന പ്രധാന ഫീച്ചറുകള്‍
ക്വാഡ് ക്വാര്‍ ക്യാമറ സെറ്റപ്പാണ് വണ്‍പ്ലസ് 8 ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍വശത്ത് പഞ്ച് ഹോള്‍ ക്യാമറ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്‌പ്ലേ എന്നിവ ഉള്‍പ്പെടുമെന്നാണ് അറിയുന്നത്. 12 ജിബി റാം 256 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 പ്രോസസര്‍ എന്നിവയാണ് വണ്‍പ്ലസ് 8 ടിയില്‍ പ്രതീക്ഷിക്കുന്നത്. രണ്ട് വേരിയന്‍റുകളിലാണ് ഫോണ്‍ ലഭ്യമാവുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലും, 12 ജി.ബി റാം 256 ജി.ബി ഇന്‍റേണല്‍ സ്റ്റോറേജും ഉള്‍പ്പെടുന്ന ടോപ്പ് എന്‍ഡ് മോഡലും.
48 എം.പി പ്രൈമറി ലെന്‍സ്, 16 എം.പി വൈഡ് ആംഗിള്‍ ലെന്‍സ്, 5 എം.പി മാക്രോ സെന്‍സര്‍, 2 എം.പി പോര്‍ട്രെയിറ്റ് ലെന്‍സ് എന്നിവയാണ് വണ്‍പ്ലസ് 8 ടി റിയര്‍ ക്വാഡ് ക്യാമറെ സെറ്റപ്പില്‍ ഇടം പിടിച്ചിട്ടുള്ളത്. സെല്‍ഫി പ്രേമികളേയും വണ്‍പ്ലസ് നിരാശപ്പെടുത്തില്ലെന്നാണ് അറിയുന്നത്. സെല്‍ഫികള്‍ക്കായി 32 എം.പി സെല്‍ഫി ക്യാമറയാണ് ഉള്‍പ്പെടുത്തുക. 65 വാട്ട് റാപ് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടോട് കൂടിയ 4,500 എം.എ.എച്ച് ബാറ്ററി, 120 റിഫ്രഷ് റേറ്റോട് കൂടിയ 6.55 ഇഞ്ച് ഫുള്‍ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ എന്നിവയാണ് വണ്‍പ്ലസ് 8 ടിയുടെ മറ്റു സ്‌പെസഫിക്കേഷനുകളായി പ്രതീക്ഷിക്കുന്നത്.
Adjust Story Font
16

